728-pixel-x-90-2-learn
728-pixel-x-90
<< >>

ജെ.എസ്.എസ് പിളര്‍ന്നു

ആലപ്പുഴ•സംസ്ഥാന പ്രസിഡണ്ട് രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ജെ എസ് എസി ല്‍ നിന്നും പിളര്‍ന്നു.യു ഡി എഫ് വിടാനുള്ള ഗൌരിയമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പിളര്‍പ്പ്. മുന്‍ എംഎല്‍എ കെ.കെ. ഷാജുവും ഇവര്‍ക്കൊപ്പമുണ്ട്.

സ്വന്തമായി അഭിപ്രായം പറയുന്ന പ്രവര്‍ത്തകരെ ഗൗരിയമ്മ ഭീഷണിപ്പെടുത്തുന്നു. നേതാക്കളില്‍ ചിലര്‍ക്ക് ഏകാധിപത്യ സ്വഭാവമാണ്. ഗൗരിയമ്മ ഇപ്പോള്‍ സിപിഎമ്മിന്‍റെ നിയന്ത്രണത്തിലാണ്. ഒരു കോക്കസിന്‍റെ പിടിയിലാണ് ഗൗരിയമ്മയിപ്പോള്‍. സിപിഎമ്മില്‍ ലയിക്കുകയാണ് ഗൗരിയമ്മയുടെ അജന്‍ഡ. ജെഎസ്എസ് പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രമേയത്തില്‍ യുഡിഎഫിന് എതിരായ ആരോപണങ്ങള്‍ ജെഎസ്എസ് അംഗീകരിച്ചതല്ല, രാജന്‍ബാബു വ്യക്തമാക്കി. അതേസമയം, ജെഎസ്എസ് പിളര്‍പ്പില്‍ പ്രശ്നപരിഹാരത്തിന് യുഡിഎഫ് ഇടപെടില്ല.

തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടി എന്നും ഗൌരിയമ്മ നേതൃത്വം നല്‍കുന്ന വിഭാഗത്തിനു  രാഷ്ട്രീയമൂല്യം നഷ്ടപ്പെട്ട് നില്‍ക്കുകയാണെന്നും യുഡിഎഫ് വിടാനുള്ള തീരുമാനത്തെ അംഗീകരിക്കില്ല. ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും രാജന്‍ ബാബു കൂട്ടിച്ചേര്‍ത്തു. ഗൗരിയമ്മ തങ്ങളോടൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും രാജന്‍ബാബു വ്യക്തമാക്കി.

ജെഎസ്എസിന്‍റെ ആറാമത് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് ഇന്ന്. പാര്‍ട്ടി യുഡിഎഫ് വിടണമെന്ന് നേരത്തെ സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ 30 പേര്‍ പങ്കെടുത്തതില്‍ നാല് പേരൊഴികെ എല്ലാവരും യുഡിഎഫ് വിടണമെന്ന പക്ഷക്കാരായിരുന്നു. ഗ്രൂപ്പ് ചര്‍ച്ചകളില്‍ യുഡിഎഫ് വിടണമെന്ന അഭിപ്രായത്തിനായിരുന്നു മേല്‍ക്കൈ.

Leave a Reply