jio 800x100
jio 800x100
728-pixel-x-90
<< >>

ജെ എന്‍ യു തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യം തൂത്തുവാരി

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സഖ്യമായ ലെഫ്റ്റ് യുണിറ്റി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. ഐസ, എസ് എഫ് ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട സഖ്യം നാല് ജനറല്‍ സീറ്റുകളും നേടി. ഐസയിലെ എന്‍ സായ് ബാലാജി പ്രസിഡന്റായും എസ്എഫ്ഐയിലെ ഐജാസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായും ഡിഎസ്എഫിലെ സരിക ചൗധരി വൈസ് പ്രസിഡന്റായും എഐഎസ്എഫില്‍ നിന്ന് മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ലെഫ്റ്റ് യുണിറ്റിയുടെ സായ് ബാലാജി 1179 വോട്ടിന് എബിവിപിയിലെ ലളിത് പാണ്ഡെയെ പരാജയപ്പെടുത്തി. വൈസ് പ്രസിഡന്റ് മത്സരത്തില്‍ ലെഫ്റ്റ് യുണിറ്റിയുടെ സരിക ചൗധരി, എബിവിപിയുടെ ഗീതാശ്രീയെ 1579 വോട്ടിന് പരാജയപ്പെടുത്തി. 1193 വോട്ടിന് എബിവിപിയിലെ ഗണേഷിനെ പരാജയപ്പെടുത്തി ലെഫ്റ്റ് യുണിറ്റിയുടെ ഐജാസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 757 വോട്ടിനാണ് എബിവിപിയുടെ വെങ്കട് ചൗബെയെ, ലെഫ്റ്റ് യുണിറ്റിയുടെ അമുത ജയദീപ് തോല്‍പ്പിച്ചത്.

പ്രമുഖ സ്‌കൂളുകളായ SSS, SIS, SLL & CS, SLS എന്നിവയും എബിവിപിക്ക് നഷ്ടപ്പെട്ടു. എബിവിപിക്ക് ശക്തമായ സ്വാധീനമുള്ള സ്‌കൂള്‍ ഓഫ് സയന്‍സസില്‍ പോലും അവര്‍ക്ക് തിരിച്ചടി നേരിട്ടു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലേയും സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലേയും ആകെയുള്ള അഞ്ച് കൗണ്‍സിലര്‍ സീറ്റുകളും ഇടതുസഖ്യം തൂത്തുവാരി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അഞ്ച് സീറ്റുകളില്‍ നാലെണ്ണം ലെഫ്റ്റ് യൂണിറ്റി നേടിയപ്പോള്‍ എബിവിപിക്ക് ഇവിടെയും ഒരു സീറ്റ് പോലും കിട്ടിയില്ല. എന്‍ എസ് യു ഐയാണ് ഒരു സീറ്റ് ഇവിടെ ജയിച്ചത്.

INDIANEWS24.COM NEWDELHI

Leave a Reply