jio 800x100
jio 800x100
728-pixel-x-90
<< >>

ജെ ആര്‍ ഹോസ്പിറ്റല്‍ ഉടമ ഡോ.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു

വര്‍ക്കല:ജെ ആര്‍ ഹോസ്പിറ്റല്‍ ഉടമയും പ്രശസ്ത ഡോക്ടറുമായ ജെ രാധാകൃഷ്ണന്‍ അന്തരിച്ചു.75 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വിപുലമായ ഒരു സൌഹൃദ വലയത്തിനുടമയായിരുന്ന ഡോക്ടര്‍ രാധാകൃഷ്ണന്റെ പ്രസന്നതയും കൈപുണ്യവും ചെറു പ്രായത്തില്‍ തന്നെ മികച്ച ഡോക്ടര്‍ എന്ന ഖ്യാതി നേടിക്കൊടുത്തു.തുടര്‍ന്നാണ് അദ്ദേഹം വര്‍ക്കലയില്‍ ജെ ആര്‍ ഹോസ്പിറ്റല്‍ എന്ന ആതുരാലയം ആരംഭിക്കുന്നത്.കഴിഞ്ഞ അന്‍പതുവര്‍ഷത്തിലേറെയായി വര്‍ക്കലയയിലും പരിസര പ്രദേശങ്ങളിലുമുള്ള വിശിഷ്യാ, രോഗചികിത്സയുടെ വന്‍ സാമ്പത്തിക ചെലവ് താങ്ങാനാകത്തവര്‍ക്ക് ഒരു അത്താണിയായിരുന്നു ജെ ആര്‍ ഹോസ്പിറ്റലും ഡോ.രാധാകൃഷ്ണനും.ഏതു പാതിരാത്രിയിലും കര്‍മ്മ നിരതനായിരുന്ന ഡോക്ടര്‍ രാധാകൃഷ്ണന്‍ തന്‍റെ അവസാന നാളുകളില്‍പ്പോലും ആ പതിവ് തെറ്റിച്ചിരുന്നില്ല. ഒരു ഡോക്ടര്‍ എന്തായിരിക്കണം,എങ്ങനെ സമൂഹത്തിനു ഏതുസമയത്തും സ്വാതന്ത്ര്യത്തോടെ സമീപിക്കാവുന്ന ഒരു അത്താണിയാകണം എന്നതിനു യുവ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥം തന്നെയാണ് ഡോ,രാധാകൃഷ്ണന്റെ ജീവിതം.അതിനുള്ള തെളിവുകളാണ്  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലൂടെയും നേരിട്ടു ഡോക്ടറുടെ വസതിയായ പുത്തന്‍ചന്ത പൌര്‍ണ്ണമിയിലേക്കും ഇന്നു രാവിലെ മുതല്‍ ഒഴുകിയെത്തുന്ന അന്വേഷണങ്ങള്‍. സരളാകുമാരി ( ശ്യാമള) യാണ് ഭാര്യ.മിഞ്ചു കൃഷ്ണന്‍ ( ബിസിനസ്‌), ഡോ.മനു ആര്‍ കൃഷ്ണന്‍ (യു കെ),മിലു ആര്‍ കൃഷ്ണന്‍ (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവര്‍ മക്കളും രാജേഷ്‌ (ബിസിനസ്),ജസീക്ക ( യു കെ),അജിത്കുമാര്‍ (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവര്‍ ജാമാതാക്കളുമാണ്. ശവസംസ്കാരചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഡോക്ടറുടെ വസതിയായ പുത്തന്‍ചന്ത പൌര്‍ണ്ണമിയില്‍ നടക്കും. INDIANEWS24 OBITUARY DESK

Leave a Reply