728-pixel-x-90-2-learn
728-pixel-x-90
<< >>

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കും

ചെന്നൈ:ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ഓര്‍ഡിനന്‍സിറക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്ക് അയക്കും.ഇതേ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി തമിഴ് ജനതയോടാവശ്യപ്പെട്ടെങ്കിലും നിരോധനം നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

പ്രശ്‌നപരിഹാരം തേടി പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.കേന്ദ്രത്തോട് ഓര്‍ഡിനന്‍സ് ഇറക്കാനും ആവശ്യപ്പെട്ടു.എന്നാല്‍ സുപ്രീംകോടിത പരിഗണനയിലുള്ള കേസില്‍ കേന്ദ്രത്തിന് ഇടപെടാനാകില്ലെന്നും വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാന്‍ കൈക്കൊള്ളുന്ന നിലപാടിനെ പിന്തുണയ്ക്കാമെന്നും മോദി അറിയിച്ചു.ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

തമിഴകത്തിന്റെ പാരമ്പര്യവും കാര്‍ഷികാചാര പ്രകാരമുള്ളതുമായ വിനോദമായ ജല്ലിക്കെട്ട് നിരോധിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.വെള്ളിയാഴ്ച്ച ഇതേ ചൊല്ലി ബന്ദ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലേക്കുള്ള ബസ്സുകള്‍ ഇന്നലെ അര്‍ദ്ധരാത്രി തന്നെ തടഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ മാനിച്ച് പ്രതിഷേധക്കാരോട് ശാന്തമാകാന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം ആവശ്യപ്പെട്ടു.തമിഴ് ജനതയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ ശക്തമായി നിലകൊള്ളുകയാണ്.കലാ സാംസ്‌കാരിക രംഗത്തുള്ളവരും സജ്ജീവമാണ്.സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന ഉപവാസ സമരത്തില്‍ എ ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

INDIANEWS24.COM Chennai

Leave a Reply