jio 800x100
jio 800x100
728-pixel-x-90
<< >>

ജെല്ലിക്കെട്ട്: കാളയുടെ കുത്തേറ്റ് രണ്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു.കാളയുടെ കുത്തേറ്റ എസ് മോഹന്‍, രാജ എന്നിവരാണ് മരിച്ചത്.83 പേര്‍ക്ക് പരിക്കേറ്റു.

പുതുക്കോട്ടയിലെ രാംപുസലില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്ക് നെഞ്ചിലും ഇടുപ്പിലും കുത്തേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരണമടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.പരിക്കേറ്റവരില്‍ മിക്കവരും ആശുപത്രിയിലാണ്.കുറച്ചുപേരുടേതൊഴിച്ചാല്‍ ബാക്കുയുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്.

INDIANEWS24.COM Chennai

Leave a Reply