728-pixel-x-90-2-learn
728-pixel-x-90
<< >>

ജെല്ലിക്കെട്ടിനെ ചൊല്ലി മറീന ബീച്ചില്‍ സംഘര്‍ഷാവസ്ഥ

ചെന്നൈ:മറീന ബീച്ചില്‍ നടന്നുവരുന്ന ജെല്ലിക്കെട്ട് സമരം സംഘര്‍ഷാവസ്ഥയില്‍.സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട് പോലീസ് നിലപാട് കടുപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണം.പോലീസ് ബലംപ്രയോഗിച്ചാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ ഭീഷണിമുഴക്കിയതോടെ പോലീസും പ്രതിരോധത്തിലായി.

സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് സമരക്കാരോട് അഭ്യര്‍ഥിച്ചു.ജെല്ലിക്കെട്ട് താല്‍ക്കാലികമായി നടത്താനുള്ള സംവിധാനമല്ല മറിച്ച് നിരോധനം സമ്പൂര്‍ണ്ണമായി നീക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന ആവശ്യവുമായാണ് മറീന ബീച്ചില്‍ സമരം തുടരുന്നത്.കടല്‍ തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്നാണ് സമരക്കാര്‍ പോലീസ് നടപടിക്കെതിരെ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. പൊലീസ് വന്നാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി. മറീന ബീച്ചിലേക്കെത്താനുള്ള വഴികളെല്ലാം പോലീസ് അടച്ചു. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും ജല്ലിക്കെട്ട് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്.

INDIANEWS24.COM Chennai

Leave a Reply