728-pixel-x-90-2-learn
728-pixel-x-90
<< >>

ജെയിംസ് ബോണ്ട് സിനിമയുടെ തിരക്കഥ മോഷ്ടിക്കപ്പെട്ടു

ലോസാഞ്ചല്‍സ്:ജെയിംസ് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ സിനിമ സ്‌പെക്ട്രറിന്റെ തിരക്കഥ മോഷ്ടിക്കപ്പെട്ടു.സോണി പിക്‌ചേഴ്‌സില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തിലാണ് തിരക്കഥ മോഷ്ടിച്ച് പരസ്യപ്പെടുത്തിയത്.സോണി സ്റ്റുഡിയോ ഇക്കാര്യം സ്ഥിരീകരിച്ചു.

സംഭവത്തെ തുടര്‍ന്ന് ഈ മാസം ആരംഭിച്ച ഇതടക്കമുള്ള സിനിമകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായെന്ന് സോണി വക്താവ് അറിയിച്ചു.ഡാനിയേല്‍ ക്രെയ്ഗ് നായകനാകുന്ന സ്‌പെക്ട്രര്‍ 2015 നവംബര്‍ ആറിനാണ് റിലീസ് ചെയ്യാനിരുന്നത്.സീരീസിലെ ഇരുപത്തിനാലാം ചിത്രമാണ് ഇത്.കഥയുടെ നേരിയ ഭാഗം പോലും പുറത്തു വിടാന്‍ അണിയറക്കാര്‍ തയ്യാറാവാതിരിക്കുന്നതിനിടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്.

ജെയിംസ് ബോണ്ട്  സീരിസില്‍ അവസാനം ഇറങ്ങിയ സ്‌കൈഫാള്‍ ലോകത്താകമാനം 1.1 ബില്യണ്‍ ഡോളറാണ് നേടിയത്. മറ്റേതൊരു ബോണ്ട് സിനിമയെക്കാളും കൂടുതലാണിത്.

INDIANEWS24.COM MOVIES

Leave a Reply