jio 800x100
jio 800x100
728-pixel-x-90
<< >>

ജൂലൈ ഒന്ന് മുതല്‍ 135 ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് ജൂലൈ ഒന്ന് മുതല്‍ 135 ബാറുകള്‍ കൂടി പ്രവര്‍ത്തിച്ചു തുടങ്ങും. മൂന്നും നാലും നക്ഷത്ര പദവികളുള്ള ഹോട്ടലുകളില്‍ ബാര്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.മുന്‍ സര്‍ക്കാരിന്റെ കാലത്തെ മദ്യനയ പ്രകാരം നിലവില്‍ 30 പഞ്ചനക്ഷത്ര ഹോട്ടലുകളിലും 34 ക്ലബ്ബുകളിലും മാത്രമാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ് കൂടി കണക്കിലെടുക്കുമ്പോള്‍ ദേശീയപാതകളില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ളതായ ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. നിലവിലെ സാഹചര്യത്തില്‍ ദേശീയപാതയോരത്തെ 288 ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് കിട്ടാതിരിക്കുന്നത്. ഇവര്‍ക്ക് താലൂക്കിലെ ഏതെങ്കിലും കെട്ടിടത്തില്‍ ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ട്.എന്നാല്‍ പുതിയ സ്ഥലത്ത് ബാറുകള്‍ തന്നെ തുറക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ പിന്നീട് പരിഗണിക്കുമെന്നാണ് അറിയുന്നത്.

INDIANEWS24.COM T V P M

Leave a Reply