728-pixel-x-90-2-learn
728-pixel-x-90
<< >>

ജൂലിയന്‍ അസാന്‍ജിന് ഇക്വഡോര്‍ പൗരത്വം നല്‍കി

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ഇക്വഡോര്‍ പൗരത്വം നല്‍കി. അഞ്ച് വര്‍ഷത്തോളമായി ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിന് ഇത് വലിയ ആശ്വാസമായേക്കും.

സ്വീഡന്‍ കേസെടുത്തതിനെ തുടര്‍ന്നാണ് അസാന്‍ജ് എംബസിയില്‍ അഭയം തേടിയത്. 2012മുതല്‍ ഇവിടെയാണ് കഴിയുന്നത്. ലൈംഗിക കുറ്റമാരോപിച്ചുള്ള കേസ് അടുത്തിയെ സ്വീഡന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കേസില്‍ ജാമ്യകാലാവധി കഴിഞ്ഞതിനാല്‍ എംബസിയില്‍ നിന്നും പുറത്തിറങ്ങാനായില്ല. പൗരത്വം നല്‍കിയതിന് ബ്രിട്ടന്‍ ഇക്വഡോറിനെ എതിര്‍പ്പ് അറിയിച്ചു.

INDIANEWS24.COM London

Leave a Reply