തൃശ്ശൂര്‍:പാമ്പാടി നെഹ്രു കോളേജിലെ പി ആര് ഒ. കെ വി സഞ്ജിത്തിന്റെ മുറിയില്‍ കണ്ട രക്തക്കറ ജിഷ്ണു പ്രണോയിയുടെ രക്തഗ്രുപ്പുമായി സാമ്യമുള്ളത്.ഇതോടെ ഇവിടത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതിനെ കുറിച്ചുള്ള അന്വേഷണം വഴിത്തിരിവുണ്ടായേക്കാം.ഇതിനായി അന്വേഷണ സംഘം കോഴിക്കോട് നാദാപുരത്തേക്ക് തിരിച്ചു.രക്തക്കറയും ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി എന്‍ എയുമായി ഒത്തുനോക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ ഒന്നാം ്പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.കോടതിയില്‍ സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് പ്രകാരം വൈസ് പ്രിന്‍സിപ്പള്‍ എന്‍ കെ ശക്തിവേല്‍, കെ വി സഞ്ജിത്ത്, അധ്യാപകന് സി പി പ്രവീണ്‍, പരീക്ഷാ ജീവനക്കാരന് ദിപിന് എന്നിവരും പ്രതികളാണ്.
INDIANEWS24.COM TCR