728-pixel-x-90-2-learn
728-pixel-x-90
<< >>

ജീവിതത്തിലെ ദുഃഖം മറക്കാൻ നൃത്തവേദിയിൽ യാമിനി തങ്കച്ചി

ഇരുപതു വർഷത്തിനു ശേഷം ചിലങ്ക കെട്ടുന്ന അങ്കലാപ്പൊന്നുമില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ യാമിനി തങ്കച്ചി നൃത്തവേദിയിൽ ചുവടുവച്ചു. വിവാഹത്തെ തുടർന്ന് ഉപേക്ഷിച്ച നൃത്തം വിവാഹമോചനത്തോടെ പൊടിതട്ടിയെടുത്തു. മഹാകവി കെ.സി കേശവപിള്ളയുടെ ജന്മവാഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ഹസൻമരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിലാണ് സരസ്വതി സ്തുതിയുമായി യാമിനി ചുടവു വച്ചത്.

ചെറുപ്പം മുതൽ നൃത്തം പഠിച്ച യാമിനി സ്കൂൾ, കോളേജ് തലങ്ങളിൽ നൃത്തത്തിന് നിരവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. ഗണേഷുമായുള്ള വിവാഹ ശേഷമാണ് യാമിനി ചിലങ്ക പൂട്ടിവച്ചത്. പരസ്ത്രീGanesh-Yamini_divo_1424610f ബന്ധമാരോപിച്ച് കഴിഞ്ഞവർഷമാണ് ഗണേഷും യാമിനിയും വേർപിരിഞ്ഞത്. തുടർന്ന് ഗണേഷിന് മന്ത്രിസ്ഥാനം വരെ രാജിവയ്ക്കേണ്ടി വന്നു. മക്കൾ രണ്ടുപേരും യാമിനിക്കൊപ്പമാണെങ്കിലും അമ്മയുടെ നൃത്തം കാണാനും അഭിപ്രായം പറയാനും ഇളയമകൻ ദേവരാമൻ മാത്രമാണെത്തിയത്. അമ്മ കലക്കിയെന്നാണ് ദേവരാമന്റെ അഭിപ്രായം. സഹനർത്തകരുമായി അമ്മയുടെ ചിത്രമെടുത്താണ് ദേവരാമൻ വേദി വിട്ടത്. എന്തായാലും ഗണേഗിന്റെ പുനർ വിവാഹമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് പുറമേയെങ്കിലും യാമിനി പറയുന്നത്.

Leave a Reply