728-pixel-x-90-2-learn
728-pixel-x-90
<< >>

ജീവിതം അതിജീവനത്തിനുള്ളതാണ്..Wish you a HAPPY JOURNEY !

കൊച്ചി:വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ വാണിജ്യ വിജയം നേടിയ റോമന്‍സ്,ജനപ്രിയന്‍ എന്നീ  ചിത്രങ്ങളാണ് ബോബന്‍ സാമുവല്‍ ഇതിനു മുമ്പ് സംവിധാനം ചെയ്തത്.പക്ഷെ ഒത്തിരി അവകാശ വാദങ്ങളുമായി – Like, FROM THE MAKER OF JANAPRIYAN & ROMANS – എത്തിയ ഹാപ്പി ജേര്‍ണി കാണികളെ അത്ര ഹാപ്പിയാക്കുന്നില്ല.

വലിയ പ്രതീക്ഷകളൊന്നും കൂടാതെ സമീപിക്കേണ്ട ഒരു ചെറു ചിത്രമാണ് ഹാപ്പി ജേര്‍ണി.അങ്ങനെ എത്തുന്ന ഒരു പ്രേക്ഷകനെ അത്ര നിരാശപ്പെടുത്തില്ല ഈ merry go round മൂവി. ജീവിതം അതിജീവനത്തിനുള്ളതാണ് എന്ന സന്ദേശമാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്.

1983 അവസാനിക്കുന്നിടത്ത് ചിത്രം തുടങ്ങുന്നു എന്ന് ആലങ്കാരികമായി പറയാം.ലോകം അറിയുന്ന ഒരു ക്രിക്കറ്ററാവാന്‍ കൊതിക്കുന്ന യുവാവിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. അമ്മയുടെ പിന്തുണയോടെ  ക്രിക്കറ്റിനായി ജീവിതം മാറ്റിവെക്കുന്ന ആ യുവാവിന്റെ  ജീവിതത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന ഒരു ദുരന്തം അവന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്നു..ഒപ്പം അയാളുടെ ക്രിക്കറ്റ് സ്വപ്നങ്ങളും തകര്‍ന്നു മണ്ണടിയുകയാണ്.അവിടെ നിന്നുള്ള അയാളുടെ അതി ജീവനത്തിന്റെ യാത്രയാണ് ഹാപ്പി ജേര്‍ണി.

Happy Journey Malayalam Movieആരോണ്‍ എന്ന ആ അന്ധനായ ക്രിക്കറ്ററുടെ വേഷം സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത് ജയസൂര്യയാണ്. ജയസൂര്യ തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.ആരോണിന്റെ അമ്മയായി എത്തിയ ലെനയും കൂട്ടുകാരനായ ഫ്രെഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലുവും കണിശക്കാരനായ കോച്ചിന്റെ വേഷത്തിലെത്തിയ ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.സിയ എന്ന നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച അപര്‍ണ്ണ ഗോപിനാഥും മോശമായില്ല.

ഗോപി സുന്ദറിന്റെ സംഗീതം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. തുടര്‍ച്ചയായ ചിത്രങ്ങള്‍ ഗോപി സുന്ദറിനു ബാധ്യതയായി തീരുന്നു എന്ന് പറയേണ്ടി വരും. അദ്ദേഹത്തിനു ഒരു ബ്രേക്ക്‌ അത്യാവശ്യം.മഹേഷ്‌രാജിന്റെ ക്യാമറയുടെ മികവിലേറി സഞ്ചരിക്കുന്ന ഹാപ്പി ജേര്‍ണിയുടെ ഒന്നാം പകുതി രസകരമാണ്. പക്ഷെ രണ്ടാം പകുതിയില്‍ ചിത്രം പലപ്പോഴും പാളിപ്പോകുന്നു.ചക് ദേ ഇന്ത്യയെ വല്ലാതെ ഓര്‍മപ്പെടുത്തുന്നു ലാലും കോച്ചിംഗ് രംഗങ്ങളും.

ഒരു വട്ടം തീര്‍ച്ചയായും സഞ്ചരിക്കവുന്ന ഒരു merry go round movie ഒരുക്കിയ സംവിധായകനെയും തിരക്കഥാകൃത്ത് അരുണ്‍ ലാലിനെയും ഒപ്പം തുടര്‍ച്ചയായി വ്യത്യസ്ത വേഷങ്ങള്‍ വിജയമാക്കുന്ന ജയസൂര്യയേയും നമുക്ക് അഭിനന്ദിക്കാം.

SANU INDIANEWS24

Leave a Reply