ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യുണിറ്റ് വര്‍ഷംതോറും നടത്തിവരുന്ന പഠനത്തിലാണ് നഗരം വീണ്ടും ഒന്നാമതെത്തിയത്.
ലോകവ്യാപകമായുള്ള 140 നഗരങ്ങളെയാണ് പരിഗണിച്ചത്. നൂറില്‍ 97.5 പോയിന്റ് നേടിയാണ് മെല്‍ബണ്‍ സിറ്റി ബാക്കിയുള്ള നഗരങ്ങളെ പിന്തള്ളിയത്. സ്ഥിരത, പരിസ്ഥിത-സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് മാനദണ്ഡത്തിനായി പരിഗണിച്ചത്. കൂടാതെ ജനങ്ങളിലെ വൈവിധ്യതയും ഏറെ പ്രത്യേകതയുള്ളതായി വിലയിരുത്തി. ഓസ്ട്രിയന്‍ നഗരമായ വിയന്നയാണ് രണ്ടാം സ്ഥാനത്ത്. കനേഡിയന്‍ നഗരങ്ങളായ വാന്‍കോവര്‍, ടൊറൊന്റോ, കാല്ഗാരി എന്നീ നഗരങ്ങളാണ് മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളിലുള്ളത്.
INDIANEWS24.COM INTERNATIONAL DESK