728-pixel-x-90-2-learn
728-pixel-x-90
<< >>

ജീവന് വേണ്ടി പൊരുതുന്നവര്‍ക്കായി ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

 

കുവൈറ്റ്‌ സിറ്റി:കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ സാംസ്കാരിക മേളയുടെ ഭാഗമായി ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്ക് തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആര്‍ട്ട്‌ ഗ്യാലറിയില്‍ മികവുറ്റ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കി കുവൈറ്റിലെ ചിത്രകാരന്മാര്‍. ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ പേരില്‍ പ്രത്യേകം തയ്യാറാക്കിയ ആര്‍ട്ട്‌ ഗ്യാലറി പ്രശസ്ത ചിത്രകാരനും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ ഉദ്ഘാനം ചെയ്തു.  ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ദേബാശിഷ് ഗോള്‍ഡാറും ചടങ്ങില്‍ സംബന്ധിച്ചു. ഈ സംരഭത്തില്‍ പങ്കാളിയായി ജയകുമാര്‍ ഒരു ചിത്രം തയ്യാറാക്കി കല കുവൈറ്റ്‌ ഭാരവാഹികളെ ഏല്‍പ്പിക്കുകയും ചെയ്തു. മുപ്പത്തിഅഞ്ചോളം കലാകാരന്മാരാണ് തങ്ങളുടെ ചിത്രങ്ങള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചത്.പ്രകൃതി രമണീയതkala-picture1 മുതല്‍ ധീര വിപ്ലവകാരി ‘ചെ’ യുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തിനുണ്ടായി. കലയുടെ ഫഹഹീല്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വീനര്‍ പ്രസീദ് കരുണാകരന്‍, കേന്ദ്ര കമ്മറ്റി അംഗം സുഗതകുമാര്‍, അസഫ് അഹമദ്, ജിതേഷ്, ജൂബി, നോബി ആന്റണി സുനില്‍ എന്നിവരാണ് ഈ പ്രദര്‍ശനത്തിനു നേതൃത്വം കൊടുത്തത്.

 

പ്രദര്‍ശനത്തിലും വില്‍പനക്കുമായി തയ്യാറാക്കിയ ചിത്രങ്ങള്‍ വിറ്റ്കിട്ടുന്ന തുക നാട്ടിലെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കുവേണ്ടി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദര്‍ശനത്തില്‍ വെച്ച ചിത്രങ്ങളില്‍ 15 ഓളം ചിത്രങ്ങള്‍ അവിടെവെച്ചു തന്നെ ലേലത്തില്‍ പോയി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ തയ്യാറുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ജെ.സജിയും ജനറല്‍സെക്രട്ടറി ടി.വി.ജയനും പത്രക്കുറിപ്പില്‍ പറഞ്ഞു.

Leave a Reply