728-pixel-x-90-2-learn
728-pixel-x-90
<< >>

‘ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം’:ഇറാക്കിലെ നെഴ്സുമാര്‍ മോഡിക്ക് സന്ദേശമയച്ചു

ഇ­റാ­ഖിൽ സു­ന്നി തീ­വ്ര­വാ­ദി­ക­ളാ­യ ഇ­സ്ളാ­മി­ക്‌ സ്റ്റേ­റ്റ്‌ ഓ­ഫ്‌ ഇ­റാ­ഖ്‌ ആൻ­ഡ്‌ ലെ­വാ­ന്ത (ഐ­എ­സ്‌­ഐ­എൽ) പിടിച്ചെടുത്ത തി­ക്രി­ത്തി­ലെ ആ­ശു­പ­ത്രി­യി­ലെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കണം എന്നപേക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സന്ദേശമയച്ചു.

വെ­ടി­യൊ­ച്ച­ക­ളു­ടെ ഭീ­ക­രാ­ന്ത­രീ­ക്ഷ­ത്തിൽ പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യാ­തെ ആ­ശു­പ­ത്രി­ക്കു­ള്ളിൽ ക­ഴി­ച്ചു­കൂ­ട്ടാൻ വി­ധി­ക്ക­പ്പെ­ട്ട ഇ­വ­രു­ടെ നി­ത്യ­ജീ­വി­ത­വും പ്ര­യാ­സ­ക­ര­മാ­യി തീർ­ന്നി­രി­ക്കു­ക­യാ­ണ്‌. ശ­മ്പ­ളം കു­ത്ത­നെ വെ­ട്ടി­ക്കു­റ­ച്ചി­രി­ക്കു­ന്നു. 40,000ത്തോ­ളം രൂ­പ­യു­ടെ പ്ര­തി­മാ­സ ശ­മ്പ­ള­ക്ക­രാ­റിൽ ജോ­ലി­ക്കു­ക­യ­റി­യ ഇ­വ­രോ­ട്‌ 10,000ത്തോ­ളം രൂ­പ ­മാ­ത്ര­മേ ത­രാൻ ക­ഴി­യു­ക­യു­ള്ളു­­വെ­ന്നാ­ണ്‌ ആ­ശു­പ­ത്രി അ­ധി­കൃ­തർ ഇ­പ്പോൾ അ­റി­യി­ച്ചി­രി­ക്കു­ന്ന­ത്‌. 

ഇ­തി­നു പു­റ­മെ­യാ­ണ്‌ 40 ഇ­ന്ത്യ­ക്കാ­രെ മൊ­സൂൾ പ­ട്ട­ണ­ത്തിൽ നി­ന്നും ക­ഴി­ഞ്ഞ­ദി­വ­സം ത­ട്ടി­ക്കൊ­ണ്ടു­പോ­യ­ത്‌.. ഉ­ത്ത­രേ­ന്ത്യൻ നിർ­മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളെ­യാ­ണ്‌ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഇ­തു­മാ­ത്ര­മ­ല്ല, ഐ­എ­സ്‌­ഐ­എൽ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള പ്ര­ദേ­ശ­ങ്ങ­ളിൽ നി­ര­വ­ധി ഇ­ന്ത്യ­ക്കാർ വ­സി­ക്കു­ന്നു­ണ്ടെ­ന്നു­ള്ള­തും ആ­ശ­ങ്ക ഉ­ണർ­ത്തു­ന്നു.

ഏ­താ­യാ­ലും ഇ­റാ­ഖി­ലെ ഇന്ത്യക്കാരുടെ സ്ഥി­തി വ­രും­ദി­ന­ങ്ങ­ളിൽ കൂ­ടു­തൽ വ­ഷ­ളാ­കാ­നാ­ണ്‌ സാ­ധ്യ­ത. അ­തി­നാൽ അ­വി­ടെ കു­ട­ങ്ങി­ക്കി­ട­ക്കു­ന്ന മ­ല­യാ­ളി ന­ഴ്‌­സു­മാർ ഉൾ­പ്പെ­ടെ­യു­ള്ള ഇ­ന്ത്യ­ക്കാ­രു­ടെ സു­ര­ക്ഷ ഉ­റ­പ്പു­വ­രു­ത്താ­നു­ള്ള ഉ­ത്ത­ര­വാ­ദി­ത്തം കേ­ന്ദ്ര­-­സം­സ്ഥാ­ന സർ­ക്കാ­രു­കൾ­ക്കു­ണ്ട്‌. മ­ല­യാ­ളി ന­ഴ്​‍സു­മാ­രു­ടെ കാ­ര്യ­ത്തിൽ ആ­വ­തെ­ല്ലാം ചെ­യ്യു­മെ­ന്ന പ്ര­സ്‌­താ­വ­ന­യാ­ണ്‌ സം­സ്ഥാ­ന സർ­ക്കാ­രി­ന്റെ ഭാ­ഗ­ത്തു­നി­ന്നും ഉ­ണ്ടാ­യി­ട്ടു­ള്ള­ത്‌.എന്നാല്‍ തട്ടിക്കൊണ്ട് പോയ നിര്‍മ്മാണ തൊഴിലാലികളുടെ ജീവന്‍ രക്ഷിക്കാം എന്ന് ഉറപ്പില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

Leave a Reply