728-pixel-x-90-2-learn
728-pixel-x-90
<< >>

ജീവനക്കാരുടെ അശ്രദ്ധ; എം ആര്‍ ഐ സ്‌കാനിംഗിനിടെ യുവാവ് മരിച്ചു

മുംബൈ: എം ആര്‍ ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങിയ 32കാരന്‍ മുംബൈയില്‍ ദാരുണമായി കൊല്ലപ്പെട്ടു. നഗരത്തിലെ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലുണ്ടായ സംഭവത്തില്‍ രാജേഷ് മാരു എന്നയാളാണ് മരണമടഞ്ഞത്. ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സ്‌കാനിംഗിന് വിധേയനാകാനെത്തിയ രാജേഷിനോട് ഈ സെഷനിലുണ്ടായിരുന്നവര്‍ കൈയ്യില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി അകത്തേക്ക് പ്രവേശിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. ആഭരണങ്ങളും വസ്ത്രങ്ങളിലെ സിപ് അടക്കമുള്ള ലോഹങ്ങള്‍ പോലും എം ആര്‍ ഐ റൂമില്‍ പ്രവേശനമില്ലെന്നിരിക്കെ സിലിണ്ടറുമായി അകത്തേക്ക് പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. മെഷിന്‍ ഓഫ് ആയിരിക്കുമ്പോള്‍ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ യുവാവ് അകത്തേക്ക് പ്രവേശിക്കുന്ന സമയം മെഷിന്‍ ഓണ്‍ ആയിരുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടനെ ജീവനക്കാരും രാജേഷിന്റെ ബന്ധു ഹരീഷ് സോളങ്കിയും ചേര്‍ന്ന് പുറത്തേക്കെടുത്തെങ്കിലും മരണം നടന്നുകഴിഞ്ഞിരുന്നു.

കുറ്റകരമായ അശ്രദ്ധയെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായതെന്ന് സോളങ്കി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രാജേഷിനെ പരിചരിച്ച ഡോക്ടര്‍ സിദ്ധന്ത് ഷാ, ജീവനക്കാരായ വിത്താല്‍ ചവാന്‍, സുനിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

INDIANEWS24.COM Mumbai

Leave a Reply