728-pixel-x-90-2-learn
728-pixel-x-90
<< >>

ജീവകാരുണ്യത്തിന് ഫണ്ട് കണ്ടെത്താന്‍ ഫേസ്ബുക്കില്‍ ഫീച്ചര്‍

പ്രമുഖ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ തുടങ്ങി.ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ലക്ഷ്യവുമായാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.ഇതിലൂടെ എളുപ്പത്തില്‍ സംരംഭത്തിന് ആവശ്യമായ തുക സമാഹരിക്കാന്‍ കഴിയും.

നിലവില്‍ അമേരിക്കയില്‍ മാത്രം പരീക്ഷിച്ചുനോക്കിയിട്ടുള്ള ഈ ഫീച്ചറില്‍ ഇതേവരെ 37 സംഘടനകള്‍ ഭാഗമായി കഴിഞ്ഞു.ലോക വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളാണ് നിലവില്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

ഫണ്ട് റെയ്‌സെഴ്‌സ് എന്ന ഈ ഫീച്ചറിലൂടെ ഒരു ക്യാംപെയിനിനു ആവശ്യമായ സാമ്പത്തിക സഹായം ടാര്‍ഗെറ്റ് ആയി വെയ്ക്കാനും.ആളുകള്‍ പണം നല്‍കുമ്പോള്‍ അതിന്റെ പുരോഗതി കാണിച്ചുകൊടുക്കാനും സൗകര്യമുണ്ട്.ചാരിറ്റി പേജുകളുടെ മുകളില്‍ ഇനിമുതല്‍ ഡോണേറ്റ് ബട്ടനും നല്‍കും ഫേസ്ബുക്കിനു പുറത്തു കടക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എളുപ്പത്തില്‍ പങ്കെടുക്കാനാണ് ഫേസ്ബുക്ക് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.പണം നല്‍കിയ വിവരം സുഹൃത്തുക്കളെ അറിക്കാനും സൗകര്യം ഉണ്ടാകും.

INDIANEWS24.COM Technology

Leave a Reply