728-pixel-x-90-2-learn
728-pixel-x-90
<< >>

ജിത്തുവും ദിലീപും ന്യൂസിലാന്‍ഡില്‍ ! അടുത്ത നായകന്‍ ദിലീപ് ?

രണ്ടാളും സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അവധിയാഘോഷിക്കാൻ പോയതാണെന്ന് തെറ്റിദ്ധരിക്കരുത്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ ദിലീപാണ് നായകൻ. ലൊക്കേഷൻ ന്യൂസിലൻഡും. കുറച്ചു ഭാഗം കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്.

kavya_nd_dileepറിംഗ് മാസ്റ്ററിന്റെ ഷൂട്ടിംഗ് പൂർത്തിയായാലുടൻ ദിലീപ് ജിത്തുവിന്‍റെ  പടത്തിൽ ജോയിൻ ചെയ്യും. കഴിഞ്ഞവർഷം തൊട്ടതെല്ലാം പൊന്നാക്കിയ ജിത്തു ദൃശ്യത്തിലൂടെ മലയാളഅ സിനിമയില്‍ പുതിയ വിജയ ചരിത്രമെഴുതി.ദിലീപിനും ഭാഗ്യവർഷമാണ് കടന്നുപോയത്. രണ്ടുപേരും ഒന്നിച്ച മൈ ബോസ് ബമ്പര്‍  ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ  തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ് സംവിധായകൻ. താരനിർണയം പൂർത്തിയാകുന്നതേയുള്ളൂ

അതേ സമയം ജീത്തുവിന്‍റെ അടുത്ത ചിത്രം നായികാ പ്രധാന്യമുള്ള കലാമൂല്യമേറിയ ചിത്രമായിരിക്കുമെന്നും കാവ്യാ മാധവനായിരിക്കും നായികയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇനി ഇതൊരു ദിലീപ് – കാവ്യാ മാധവന്‍ ചിത്രമായിരിക്കുമോ എന്നാണറിയെണ്ടത് ? ഏതായാലും ഏവരും ജീത്തുവിന്‍റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഒരു ദൃശ്യ വിസ്മയം കൂടി സംഭവിക്കുമോ എന്ന് കാത്തിരുന്നു കാണാം.

ASHAM INDIANEWS24

Leave a Reply