728-pixel-x-90-2-learn
728-pixel-x-90
<< >>

ജീത്തുവിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് കര്‍ഷകനായെത്തുന്നു

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ ദിലീപ് കര്‍ഷകനായെത്തുന്നു. ലൈഫ് ഓഫ് ജോസുകുട്ടി ഒരു ഓട്ടോഗ്രാഫ് എന്നാണ് ചിത്രത്തിന്റെ പേര്.സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ഉടന്‍ ആരംഭിക്കും.

2012ല്‍ ജീത്തുവും ദിലീപും ഒരുമിച്ച മൈ ബോസ് വന്‍വിജയമായിരുന്നു.ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശമാണ് ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രം.രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് പുതിയ ചിത്രത്തില്‍ ദിലീപിന്റെ നായികമാര്‍.സുരാജ് വെഞ്ഞാറമൂടും മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്.

ഡിസംബര്‍ പകുതിയോടെയാണ് ഷൂട്ടിങ് തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്.കട്ടപ്പനയിലെ അയ്യപ്പന്‍ കോവിലിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം.രണ്ടാം ഘട്ട ചിത്രീകരണത്തിനായി ന്യൂസീലാന്‍ഡിലേക്ക് പോകും.അതുകഴിഞ്ഞ് വീണ്ടും അയ്യപ്പന്‍കോവിലിലെത്തും. ജലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവരാണ് നിര്‍മാതാക്കള്‍.ചേര്‍ത്തല സ്വദേശിയായ ജലാല്‍ മേനോന്റെ കഥയാണ്.

INDIANEWS24.COM MOVIES

Leave a Reply