728-pixel-x-90-2-learn
728-pixel-x-90
<< >>

ജി മെയിലില്‍ ഇനി സ്വകാര്യത നഷ്ടമാകുമോ ?

സാന്‍ ഫ്രാന്‍സിസ്കോ : ഗൂഗിള്‍ നിങ്ങളുടെ  ഇ മെയില്‍ ഐഡി പരസ്യമാക്കാനൊരുങ്ങുന്നു. ജിമെയിലില്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തുന്ന  പുതിയ പരിഷ്കാരം ലോകത്തെവിടെയുമുള്ള അപരിചിതരായ ഗൂഗിള്‍ പ്ലസ്‌ യൂസേര്‍സിന് മറ്റൊരു ജിമെയില്‍ യൂസറുമായി ഇമെയില്‍ ബന്ധം സാധ്യമാകും വിധത്തിലാണ്. ഇത് ജി മെയില്‍ ഉപഭോക്താക്കളുടെ  സ്വകാര്യതയെ പ്രതികൂലമായി ബാധിച്ചേക്കും എന്ന് വിമര്‍ശനം  ഉയര്‍ന്നു കഴിഞ്ഞു. ഗൂഗിള്‍ പ്ലസിന് കൂടുതല്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം.

അപരിചിതരില്‍ നിന്നും  ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിക്കാതിരിക്കാന്‍ ജി മെയില്‍ ഉപഭോക്താക്കള്‍ സെറ്റിങ്ങ്സില്‍ സ്വയം മാറ്റം വരുത്തേണ്ടതുണ്ട്. ഇപ്രകാരം ലഭിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ മറുപടി അയച്ചാല്‍ ഒരാളുടെ ജി മെയില്‍ ഐ ഡി സന്ദേശം അയച്ച ആള്‍ക്കും  ലഭിക്കും വിധമാണ് പുതിയ ഫീച്ചര്‍. അജ്ഞാതര്‍ക്ക് ഇമെയില്‍ ഐ ഡി ലഭിക്കുന്നത്  ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടമാകുന്നതിനോപ്പം ഒട്ടേറെ തട്ടിപ്പുകള്‍ക്കും ഇടയാക്കും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

സെലിബ്രിറ്റികളെ ഏതായാലും ഗൂഗിള്‍ ഈ പരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികള്‍ക്ക് ഇത്തത്തില്‍ അപരിചിതരുടെ സന്ദേശങ്ങള്‍ ലഭിക്കില്ല.

അതെ സമയം ബിസിനസ് – മാര്‍ക്കറ്റിംഗ് മേഖലയിലുള്ളവര്‍ക്ക് പുതിയ പരിഷ്കാരം ഗുണം ചെയ്തേക്കും . ഏതായാലും എല്ലാ ജി മെയില്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ സംബന്ധിച്ചു വിശദമായ അറിയിപ്പ്  അയക്കുമെന്നാണ് ഗൂഗിള്‍ വക്താവ് അറിയിക്കുന്നത്.

US  INDIANEWS24 TEAM

 

Leave a Reply