728-pixel-x-90-2-learn
728-pixel-x-90
<< >>

ജി ഫോർ ഗോൾഡ് ഉപേക്ഷിച്ചു

മഞ്ജു വാര്യര്‍ തിരികെ അഭിനയ രംഗത്ത് എത്തുന്നത് രഞ്ജിത്ത് ചിത്രത്തിലൂടെയാണെന്ന് ആദ്യം കേട്ടു.  ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിനായി മഞ്ജുവിന് അഡ്വാൻസ് കൊടുത്തതായും വാർത്ത വന്നു. മോഹൻലാലും പൃഥ്വിരാജും താരങ്ങള്‍. പിന്നീട് ആ പ്രോജക്ട് മാറ്റി എന്നാണ് വാർത്ത വന്നത്. പകരം മോഹൻലാലിനെ നായകനാക്കി ജി ഫോർ ഗോൾഡ്. അതിൽ ലാൽ പഴയ അത്‌ലറ്റാകുന്നു. കുഞ്ചാക്കോ ബോബനോ ദുൽക്കർ സൽമാനോ അഭിനയിക്കുമെന്നും പറഞ്ഞു. എന്നാൽ ഇപ്പോള്‍ കേൾക്കുന്നു അതും നടക്കില്ലെന്ന്. ആ ചിത്രം തന്നെ രഞ്ജിത്ത് ഉപേക്ഷിച്ചെന്നാണ് പറയുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയു‌ടെ ക്ഷീണം തീർക്കാനായി ജി ഫോർ ഗോൾഡ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് വലിയൊരു അടിയാണ് ഈ വാർത്ത. രഞ്ജിത്ത്- ലാൽ കൂട്ടുകെട്ടിന്‍റെ പുതിയ പ്രോജക്ട് ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ASH INDIANEWS24

Leave a Reply