728-pixel-x-90-2-learn
728-pixel-x-90
<< >>

ജി ഫോർ ഗോള്‍ഡ്‌ : മോഹൻലാൽ അത്‌ലറ്റാകുന്നു

രഞ്ജിത്- മോഹൻലാൽ ചിത്രം ഉടൻ എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മഞ്ജു വാര്യരുടെ മടങ്ങിവരവിന്റെ ചിത്രമെന്നുവരെ വിശേഷിപ്പിച്ചിട്ടും കാര്യമായ പുരോഗതി പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. എന്നാൽ പുതിയൊരു വാർത്തയിതാ. രഞ്ജിത്ത് മോഹൻലാൽ ചിത്രത്തിന് ജി ഫോർ ഗോൾഡ് എന്ന് പേരിട്ടു. പഴയൊരു അത്‌ലറ്റിന്റെ കഥയുമായാണ് ജി ഫോർ ഗോൾഡ് എത്തുന്നത്. ചിത്രത്തിൽ ദുൽക്കർ സൽമാനോ കുഞ്ചാക്കോ ബോബനോ അഭിനയിക്കും. കാർത്തികനായരാണ് നായിക. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ കഥ ശങ്കർ  രാമകൃഷ്ണന്റെതാണ്. രാജേഷ് പിള്ളയ്ക്കായി എഴുതിയ ഗോൾഡ് എന്ന പ്രോജക്ട് നടക്കാതെ വന്നപ്പോൾ അതിൽ ചില മാറ്റങ്ങൾ വരുത്തി ജി ഫോർ ഗോൾഡാക്കി ശങ്കർ രഞ്ജിത്തിന് നൽകുകയായിരുന്നെന്നും പുതിയൊരു വാർത്തയുണ്ട്. എന്തായാലും ജി ഫോർ ഗോൾഡിന്റെ ചിത്രീകരണം അധികം വൈകാതെയുണ്ടാകും.

ASH INDIANEWS24

Leave a Reply