728-pixel-x-90-2-learn
728-pixel-x-90
<< >>

ജി എസ് ടിക്കെതിരായ നിരാഹാര സത്യഗ്രഹത്തില്‍ പ്രകാശ് രാജും

ബെംഗളുരു: കരകൗശല ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതി(ജി എസ് ടി)യില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന നിരാഹാരസത്യഗ്രഹത്തില്‍ നടനും സംവിധായകനുമായ പ്രകാശ്‌രാജും പങ്കുചേര്‍ന്നു. കര്‍ണാടകയിലെ നാടക അഭിനേതാവായ പ്രസന്ന ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രകാശ്‌രാജും പങ്കുചേര്‍ന്നത്.

നിരാഹാര സത്യഗ്രഹത്തിന്റെ അഞ്ചാം ദിവസമായ ബുധനാഴ്ച്ചയാണ് പ്രകാശ്‌രാജ് എത്തിയത്. ചൊവ്വാഴ്ച്ച മുതല്‍ തന്റെ സമരം അനിശ്ചിതകാലമാണെന്ന് പ്രസന്ന പ്രഖ്യാപിച്ചിരുന്നു. സമരസ്ഥലത്തെത്തിയ പ്രകാശ്‌ രാജ് കരകൗശല ഉല്‍പ്പന്നങ്ങള്‍ക്ക് ജി എസ് ടി ചുമത്തരുതെന്നത് സാമൂഹ്യ നീതിയുടെ ഭാഗമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

INDIANEWS24.COM Bengaluru

Leave a Reply