728-pixel-x-90-2-learn
728-pixel-x-90
<< >>

ജിഷ്ണു രാഘവന്‍ ക്യാന്‍സര്‍ ബാധയെ അതിജീവിച്ചു

jishnu 2കൊച്ചി:പ്രശസ്ത ചലച്ചിത്ര താരം ജിഷ്ണു രാഘവന്‍ ക്യാന്‍സര്‍ ബാധയെ അതിജീവിച്ചു.അദ്ദേഹം സ്വന്തം ഫേസ്‌ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്.ട്യൂമര്‍ മുഴുവനായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും ഇനി കുറച്ചു കാലം കൂടി റേഡിയേഷന്‍ വേണ്ടി വരുമെന്നും ജിഷ്ണു പറയുന്നു.ദൈവാനുഗ്രഹത്താലും ഉറ്റവരുടെ പ്രാര്‍ഥനയിലൂടെയുമാണ്‌ തനിക്ക് വിജയകരമായി കാന്‍സറിനെ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിഞ്ഞതെന്ന് ജിഷ്ണു പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ വന്ന ജിഷ്ണു ഇടക്കാലത്ത് ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.തുടര്‍ന്ന്‍ നേരറിയാന്‍ സി ബി ഐ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു തിരിച്ചു വരുന്നത്. സിദ്ധാര്‍ഥ്‌ ഭരതന്‍ സംവിധാനം ചെയ്ത നിദ്രയില്‍ ജിഷ്ണു മികച്ച വേഷം ചെയ്തിരുന്നു. തുടര്‍ന്ന് റബേക്ക ഉതുപ്പ് കിഴക്കേ മല തുടങ്ങിയ ചിത്രങ്ങളില്‍ ജിഷ്ണു അഭിനയിച്ചിരുന്നു.സൂപ്പര്‍ഹിറ്റായ ഓര്‍ഡിനറി എന്ന ചിത്രത്തിലെ ജിഷ്ണുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ലോഹിതദാസിന്റെ ചക്കര മുത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.അദ്ദേഹം ട്രാഫിക്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നുണ്ട്.എഞ്ചിനീയറിംഗ് ബിരുദധാരിയായ ജിഷ്ണു സുപ്രസിദ്ധ ചലച്ചിത്ര താരം രാഘവന്റെ മകനാണ്.മലയാള സിനിമയുടെ പ്രതീക്ഷകളിലൊന്നായ ഈ യുവ നടന്റെ കരുത്തുറ്റ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് jishnu-FBചലച്ചിത്രലോകവും പ്രേക്ഷകരും.

INDIANEWS24 KCHI

Leave a Reply