728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസ് ആസ്ഥാനത്തെ സമരത്തില്‍ ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ട്‌

തിരുവനന്തപുരം:പോലീസ് ആസ്ഥാനത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഗുഢാലോചന നടന്നതായി ഐ ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്.എസ് യു സി ഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍, തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ത എന്നിവരാണ് ഗൂഢാലോചന നടത്തിയത്.ഷാജര്‍ഖാന്റെ ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടുണ്ട്.

ഷാജര്‍ഖാനാണു മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസമൊരുക്കിയത്. ഇയാളും അവിടെയാണു താമസിച്ചത്.ആ മുറി പരിശോധിച്ചപ്പോള്‍ ജിഷ്ണു സംഭവത്തില്‍ പൊലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗമുള്ള സംഘടനയുടെ മുഖപത്രം പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറി. മകന്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ മഹിജയെ ഡിജിപി ഓഫിസിനു മുന്നില്‍ പൊലീസ് ചവിട്ടിവീഴ്ത്തിയെന്ന ആരോപണം തള്ളിക്കോണ്ടാണ് റിപ്പോര്‍ട്ട്.

INDIANEWS24.COM T V P M

Leave a Reply