തിരുവനന്തപുരം:പാമ്പാടി നെഹ്രുകോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മയും ബന്ധുക്കളും പോലീസ് മര്‍ദ്ദനത്തിനിരയായതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍.കോണ്‍ഗ്രസും ബി ജെ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ആര് എം പി കോഴിക്കോട്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി.
നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ ഡി ജി പി ഓഫീസിന് മുന്നില്‍ നിരാഹാര സമരമിരിക്കാനാണ് ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ള ബന്ധുക്കള്‍ രാവിലെ തിരുവനന്തപുരത്തെത്തിയത്.നിരാഹാര സമരം തുടങ്ങുമ്പോഴേക്കും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.പോലീസ് ബലംപ്രയോഗിച്ച് നീക്കുന്നതിനിടെ മഹിജ അടക്കമുള്ള സ്ത്രീകളെ വലിച്ചിഴച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സംഭവത്തില്‍ പോലീസ് നടത്തിയത് കൃത്യനിര്വഹണമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടക്കം വിയോജിപ്പുമായി രംഗത്തെത്തി.പോലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ട് കാനം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും ഡി ജി പിക്കുമെതിരെ ആഞ്ഞടിച്ചു.
INDIANEWS24.COM T V P M