jio 800x100
jio 800x100
728-pixel-x-90
<< >>

ജില്ല റെക്കോര്‍ഡ്‌ തകര്‍ത്തു !!!

ചെന്നൈ : റിലീസിന് മുന്‍പേ  ചരിത്ര വിജയമാകുകയാണ് വിജയ്-മോഹന്‍ലാല്‍ ജോഡി . ഇരുവരും ആദ്യമായി ഒന്നിക്കുന്ന ജില്ലയുടെ വിതരണാവകാശം തമിഴകം ഇത് വരെ ദര്‍ശിക്കാത്ത തുകയ്ക്കാണ് വിറ്റുപോയത്. വിതരണക്കാര്‍ പരസ്പരം മത്സരിച്ചപ്പോള്‍ നിര്‍മ്മാതാവിന് ലഭിച്ചത് കോടികളുടെ  ലോട്ടറി !!!.

മേഖലതിരിച്ച് ജില്ലയുടെ വിതരണാവകാശത്തിനായി ലേലം തുടങ്ങി മണിക്കൂറുകള്‍ക്കകം  തമിഴ്‌നാട്ടിലെ എല്ലാമേഖലയും വന്‍തുകയ്ക്ക് വിറ്റുപോയി. റെക്കോഡ് തുകയ്ക്കാണ് എല്ലാ മേഖലകളും വിവിധ ഗ്രൂപ്പുകള്‍ വിതരണത്തിനെടുത്തത്. മധുര, തൃശ്‌നാപ്പള്ളി മേഖലകള്‍ കോസ്‌മോ പിക്‌ചേഴ്‌സ് വാങ്ങിയപ്പോള്‍ വിജയുടെ  ഭാഗ്യവിതരണക്കാരായ തമീന്‍സിനാണ് ചെന്നൈ മേഖല ലഭിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസാണ് കേരളത്തിലെ വിതരണാവകാശം നേടിയത്.

സൂപ്പര്‍ ഗുഡ്‌സ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി നിര്‍മ്മിക്കുന്ന ജില്ലയുടെ സംവിധായകന്‍ നേശനാണ്. ജില്ലയ്ക്ക് ലഭിച്ചതുപോലൊരു പ്രതികരണം വിതരണക്കാര്‍ക്കിടയില്‍ നിന്ന് ഒരു സിനിമയ്ക്കും ഇന്നുവരെ  ഉണ്ടായിട്ടില്ല എന്നാണ്  നിര്‍മ്മാണരംഗത്തെ പ്രമുഖര്‍ പറയുന്നത്. വിതരണത്തിന്റെ കാര്യത്തില്‍ രജനി ചിത്രങ്ങളെ പ്പോലും കടത്തി വെട്ടിയിരിക്കുന്ന  ജില്ല ലോക വ്യാപകമായി പൊങ്കലിനാണ്  റിലീസാകുന്നത്.

SANU INDIA NEWS

Leave a Reply