jio 800x100
jio 800x100
728-pixel-x-90
<< >>

ജില്ല റിക്കാര്‍ഡ് ഭേദിക്കുന്നു !!

ചെന്നൈ : മോഹന്‍ലാല്‍- വിജയ് ജോഡി റിലീസിന് മുന്‍പേ വന്‍ഹിറ്റായി മാറുന്നു, ഇരുവരും ആദ്യമായി  ഒന്നിക്കുന്ന ജില്ലയുടെ വിതരണാവകാശത്തിനായി വിതരണക്കാര്‍ മത്സരിച്ചപ്പോള്‍ നിര്‍മ്മാതാവിന് ലഭിച്ചത് കോടികളുടെ ലോട്ടറി!!

മേഖലതിരിച്ച് ജില്ലയുടെ വിതരണാവകാശത്തിനായി ലേലം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്‍തുകയ്ക്ക് തമിഴ്‌നാട്ടിലെ എല്ലാമേഖലകളും  വിറ്റുപോയി.  റിലീസിന് മുന്‍പ് തന്നെ നിര്‍മ്മാതാവായ ആര്‍.ബി ചൗധരിക്ക് വന്‍തുക ഇതിലൂടെ ലഭിച്ചുകഴിഞ്ഞു

റെക്കോഡ് തുകയ്ക്കാണ്  എല്ലാ മേഖലകളും വിവിധ ഗ്രൂപ്പുകള്‍ വിതരണത്തിനെടുത്തത്. മധുര, തൃശ്‌നാപ്പള്ളി മേഖലകള്‍ കോസ്‌മോ പിക്‌ചേഴ്‌സ് വാങ്ങിയപ്പോള്‍ വിജയുടെ  ഭാഗ്യവിതരണക്കാരായ തമീന്‍സാണ് ചെന്നൈ മേഖല വാങ്ങിയത്. ആന്റണിപെരുമ്പാവൂരിന്റെ  ആശിര്‍ദാസ് സിനിമാസാണ് കേരളത്തിലെ വിതരണാവകാശം നേടിയത്..

ജില്ലയ്ക്ക് ലഭിച്ചതുപോലൊരുപ്രതികരണം വിതരണക്കാര്‍ക്കിടയില്‍ നിന്ന് ഒരു സിനിമയ്ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നിര്‍മ്മാണരംഗത്തെ പ്രമുഖര്‍ പറയുന്നത്. സൂപ്പര്‍ ഗുഡ്‌സ് ഫിലിംസിന്റെ ബാനറില്‍ നേശനാണ് ജില്ല ഒരുക്കുന്നത്.രജനി ചിത്രങ്ങളെപ്പോലും ജില്ല കടത്തി വെട്ടിയിരിക്കുകയാണ്.  ലോകവ്യാപകമായ പൊങ്കലിനാണ്   ജില്ല റിലീസ് ചെയ്യുന്നത്. 

SANU INDIA NEWS