728-pixel-x-90-2-learn
728-pixel-x-90
<< >>

ജില്ല ടീസര്‍ തരംഗമാകുന്നു ! ഇതുവരെ 18 ലക്ഷം കാഴ്ചക്കാര്‍

ചെന്നൈ : മോഹന്‍ലാല്‍ – വിജയ്‌ ടീമിന്‍റെ ജില്ലയുടെ ടീസര്‍ തരംഗമാകുന്നു. കേവലം 11 സെക്കണ്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ടീസര്‍ ഇതിനകം 18 ലക്ഷം  പേര്‍ കണ്ടു കഴിഞ്ഞു. ലോകവ്യാപകമായി ജില്ല ജനുവരി 10ന് റിലീസാകുകയാണ്. മോഹന്‍ലാലും വിജയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. ശിവ – ശക്തി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം മോഹന്‍ലാലും വിജയും അവതരിപ്പിക്കുന്നത്‌. പൂര്‍ണ്ണിമാ ഭാഗ്യരാജ്, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍ലാലിന്‍റെ ജില്ലയിലെ സാള്‍ട്ട് & പേപ്പര്‍ ലുക്കും താടിയും ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. പ്രായമേറിയ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്ന് ” ജില്ല ലുക്ക്‌ ” വിളിച്ചു പറയുന്നു. അദ്ദേഹത്തിന്‍റെ ചെറുപ്പകാലം സിനിമയില്‍ ഉണ്ടാകുമോ എന്നത്  ഇനിയും സസ്പെന്‍സ് ആണ്. ഏതായാലും വിജയ് – ലാല്‍ ആരാധകര്‍ ഉത്സവത്തിമിര്‍പ്പിലാണ്. ദൃശ്യത്തിന്‍റെ മഹാവിജയം ജില്ലയുടെ ആദ്യ വാര കളക്ഷനുകളില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ജില്ലയുടെ കേരളത്തിലെ വിതരണം ആശിര്‍വാദ് ഫിലിംസാണ്. ദൃശ്യവും ആശിര്‍വാദ് തന്നെയാണ് നിര്‍മ്മിച്ചതും വിതരണം ചെയ്തതും.

(ജില്ലയുടെ ടീസര്‍ വീഡിയോ ലിങ്ക് ഈ വാര്‍ത്തക്കൊപ്പം )

SANU INDIANEWS24

 

Leave a Reply