728-pixel-x-90-2-learn
728-pixel-x-90
<< >>

ജിയോയില്‍ ഇനി നാലായിരത്തില്‍പ്പരം ദക്ഷിണേന്ത്യന്‍ സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍

കൊച്ചി:സിനിമാപ്രേമികളായ ജിയോ  ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ഓണ്‍ ഡിമാന്‍ഡ് വീഡിയോ  പ്ലാറ്റ്‌ഫോമായ ജിയോ സിനിമ.

സൺ ടിവി നെറ്റ്‌വർക്കിൽ നിന്നുള്ള ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റുമായി സഹകരിച്ച് ജിയോസിനിമാ രാജ്യത്തെ ജിയോ ഉപയോക്താക്കൾക്ക് മികച്ച ദക്ഷിണേന്ത്യൻ മൂവി കാറ്റലോഗ് അവതരിപ്പിക്കും.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ 4 ദക്ഷിണേന്ത്യൻ ഭാഷകളിലായി SUN NXT പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ സിനിമകളും ജിയോ സിനിമയിൽ ഇനി കാണാം.ഏകദേശം 4000 തെന്നിന്ത്യൻ സിനിമകളുടെ ശേഖരം സൺ നെക്സ്റ്റീലൂടെ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബൈലിലൂടെയോ വെബ്സൈറ്റിലൂടെയോ ഇവയെല്ലാം ആസ്വദിക്കാം.

10,000+ സിനിമകൾ, 1 ലക്ഷം+ ടിവി ഷോ എപ്പിസോഡുകൾ, ഒറിജിനലുകൾ എന്നിവ ഉൾപ്പെടെ വിശാലമായ പ്ലാറ്ഫോമാണ് ജിയോ സിനിമ. ഇപ്പോൾ, സൺ‌ നെക്സ്റ്റുമായി ചേർന്ന്, പരിധിയില്ലാത്ത ദക്ഷിണേന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ ആസ്വദിക്കുന്നതിനുള്ള ഉപയോക്താക്കളുടെ ആദ്യ ചോയിസായി ഇത് മാറുന്നു.

രജനികാന്ത്,കമല്‍ഹാസന്‍,മോഹന്‍ലാല്‍,ചിരഞ്ജീവി,മമ്മൂട്ടി,വിജയ്‌,അജിത്,രാം ചരന്,അല്ലു അർജുൻ, മഹേഷ് ബാബു, എന്നീ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ സിനിമകൾ ജിയോ സിനിമയുടെ ‘സൂപ്പർ സൗത്ത് സ്വാഗ്’ എന്ന പേരിൽ കാണാവുന്നതാണ്.

 INDIANEWS MOVIE DESK

Leave a Reply