കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റാ ശൃംഖലയായ റിലയൻസ് ജിയോയുടെ ‘ഫൈബർ ടു ഹോം’ പദ്ധതി ഇന്ത്യയിൽ 1600 നഗരങ്ങളിൽ നടപ്പാക്കി. ഓരോ ഇന്ത്യൻ വീടുകളിലേക്കും കണക്ടിവിറ്റി എത്തിക്കുക എന്ന ദൗത്യം റിലയൻസ് ആരംഭിച്ചത് 2016 സെപ്റ്റംബർ 5 നാണ്.
ഇന്ത്യയിൽ നിലവിലുള്ള ആവറേജ് ബ്രോഡ്ബാൻഡ് സ്ഡ്പീഡ് 5 Mbps ആണ്. ഏററവും വികസിത സാമ്പത്തിക രാജ്യമായ അമേരിക്കയിൽ പോലും 90 Mbps ആണ് ബ്രോഡ്ബാൻഡ് സ്പീഡ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത് 100Mbps മുതലാണ്. ഇതു 1Gbps വരെ എത്തുന്നതാണ് ജിയോയുടെ വാഗ്ദാനം. ആഗോള തലത്തിൽ ഇന്ത്യ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന 5 രാജ്യങ്ങളിൽ ഒന്നാകും.
ഇനി വരാൻ പോകുന്ന ജിയോ ഫൈബർ സേവനങ്ങൾ –
മാസംതോറുമുള്ള പദ്ധതികൾ
ദീർഘകാല പദ്ധതികൾ
കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന 3, 6, 12 മസങ്ങളിലുള്ള പദ്ധതികൾ ലഭ്യമാണ്.
ജിയോ ഫൈബർ വെൽകം ഓഫർ
എല്ലാ ജിയോ ഫൈബർ ഉപയോക്താക്കൾക്കും ജിയോ ഫൈബർ വാർഷിക പദ്ധതികളുടെ വരിക്കരാകാനുള്ള അവസരം:
ജിയോ ഫൈബർ വാർഷിക പദ്ധതിയ്ക്കൊപ്പം താഴെപറയുന്ന ആനുകൂല്യങ്ങൾ ലഭ്യമാകും.
ഞങ്ങളുടെ ഉപഭോക്താക്കളുടെ താൽപര്യങ്ങളും ആഗ്രഹങ്ങളുമാണ് ജിയോയുടെ ഓരോ പുതിയ കാൽവെയ്പുകളുടെയും പിന്നിലെന്നും അതിശയിപ്പിക്കുന്ന സേവനങ്ങളുമായി അടുത്ത പടിയിലേക്കു ജിയോ മുന്നേറുമെന്നും റിലയൻസ് ജിയോ ഇന്‍ഫോകോം ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു. ജിയോ ഫൈബറിന്റെ ആദ്യ ഉപയോക്താക്കളായ 5 ലക്ഷം പേരുടെ അനുഭവങ്ങളാണ് ഏറ്റവും മികച്ച രീതിയിൽ സേവനങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചതെന്നും അദ്ദേഹം അറിയിച്ചു.
INDIANEWS24 KOCHI DESK