728-pixel-x-90-2-learn
728-pixel-x-90
<< >>

ജിയോ ഉപഭോക്താക്കൾ നൽകുന്ന ഐ യൂ സി ചാർജുകൾക്കു പരിഹാരമായി ജിയോ ഓൾ ഇൻ വണ് പ്ലാനുകൾ അവതരിപ്പിച്ചു

കൊച്ചി:രാജ്യത്തെ മുൻനിര ടെലികോം സേവന ധാതാക്കളായ ജിയോയുടെ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു.മറ്റു സേവന ദാതാക്കൾക്കു നൽകേണ്ടി വന്നിരുന്ന ഐ യു സി ചാർജുകൾ ഉണ്ടാക്കിയിരുന്ന ആശയകുഴപ്പങ്ങൾക് പരിഹാരമായി കൂടുതൽ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓൾ ഇൻ വൻ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകൾ.

*222 രൂപ പ്ലാൻ*

സൗജന്യ ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകൾ ബണ്ടിൽ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

*333 രൂപ പ്ലാൻ*

കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാർക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐ‌യു‌സി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയിൽ തുടരും

*444 രൂപ പ്ലാൻ*

ഈ പ്ലാൻ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളിൽ നിന്നും അതേ ആനുകൂല്യങ്ങൾ നിലനിർത്തുന്നു. ഇതിനാൽ പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ ലഭിക്കും.
INDIANEWS24 BusinessDesk

Leave a Reply