728-pixel-x-90-2-learn
728-pixel-x-90
<< >>

ഡി ജി പി വിവാദ പരാമര്‍ശം പിന്‍വലിച്ചു

കൊച്ചി• ടി. പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ജയില്‍ ഡി ജി പി നടത്തിയ വിവാദമായ  പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണ്‌ എന്ന് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് അറിയിച്ചു.തന്‍റെ അഭിപ്രായ പ്രകടനം വിവാദമായ സാഹചര്യത്തില്‍ ആണ് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നിരിക്കാമെന്ന പരാമര്‍ശം അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി. മോഹനനെ, ഭാര്യ കെ.കെ. ലതിക എംഎല്‍എ ജയിലിനു പുറത്ത് കണ്ടതില്‍ തെറ്റിലെ്ലന്ന പരാമര്‍ശം വിവാദമെങ്കില്‍ അതും പിന്‍വലിക്കുകയാണ്.

ടി. പി. ചന്ദ്രശേഖരനുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും വിവാദമാകുമെന്ന് മനസിലാക്കി തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടി.പി. കേസില്‍ രക്ഷപ്പെട്ടാലും ഫെയ്സ് ബുക്ക് ഉപയോഗം സംബന്ധിച്ച കേസിലെങ്കിലും അവര്‍ ആറു മാസം അകത്തുകിടക്കട്ടെ എന്നു കരുതി നടത്തിയ ഗൂഢാലോചനയാണിതെന്നായിരുന്നു ജയില്‍ ഡിജിപിയുടെ വിവാദ പരാമര്‍ശം. ടി.പി. വധക്കേസ് വിചാരണയ്ക്കിടെ പ്രതി പി. മോഹനന്‍ ഭാര്യ കെ.കെ. ലതിക എംഎല്‍എയെ ഹോട്ടലില്‍ കണ്ടതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമായിരുന്നു.

ജയില്‍ വകുപ്പ് വിമര്‍ശിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കേണ്ടവര്‍ അത് ചെയ്തില്ലെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ചാനലുകളില്‍ വിമര്‍ശിക്കുന്നവവര്‍ സ്വന്തക്കാര്‍ക്കായി ശുപാര്‍ശ ചെയ്യുന്നത് താന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് എല്‍ഡിഎഫുകാരനെന്ന് മുദ്ര കുത്തിയതില്‍ ദുഖമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശിക്കുന്നവര്‍ അവരുടെ ബന്ധുക്കളോ സുഹൃത്തുകളോ കേസില്‍പ്പെട്ട് ജയിലിലാകുമ്പോള്‍ സഹായം ആവശ്യപ്പെടാറുണ്ട്. സഹായം ചോദിക്കുന്നവരുടെ പേരുകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു മണിക്കൂര്‍ സമയമെങ്കിലും വേണ്ടി വരും.

Leave a Reply