728-pixel-x-90-2-learn
728-pixel-x-90
<< >>

ജിദ്ദയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ മാസങ്ങളായി തടവില്‍ കഴിയുന്നു

ജിദ്ദ:വ്യാജ തൊഴില്‍ സര്‍ട്ടിഫിക്കറ്റുമായെത്തിയ മൂന്ന് മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍.ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടാണ് മൂന്നുമാസത്തോളമായി കോട്ടയം സ്വദേശിനികളായ മൂന്ന് പേര്‍ കുടുങ്ങിയിരിക്കുന്നത്.പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ ജിദ്ദയിലെ തായിഫ് ജയിലിലാണ് കഴിയുന്നത്.

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലിക്ക് എന്ന് പറഞ്ഞാണ് സ്വകാര്യ ട്രാവല്‍ ഏജന്റുമാര്‍ മുഖേന നഴ്‌സുമാര്‍ ഇവിടെയെത്തുന്നത്.ഇവിടെയെത്തി ജോലിക്കുകയറിയതിന് ശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇവര്‍ ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടതറിയുന്നത്.തുടര്‍ന്ന് മൂന്ന് മാസമായി ജയിലിലടയ്ക്കപ്പെട്ടു.ഇതിനിടെ സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും കേസില്‍പ്പെട്ടിരിക്കുന്നതിനാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താനായില്ല.

നഴ്‌സുമാരുടെ മോചനത്തിനായി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണ് പരാതി. എന്നാല്‍ സമാന കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞ ശേഷം ചില മലായളി നഴ്‌സുമാര്‍ പുറത്തിറങ്ങിയിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply