728-pixel-x-90-2-learn
728-pixel-x-90
<< >>

ജിദ്ദയില്‍ അനധികൃതമായി തങ്ങിയ മുപ്പത്തയ്യായിരത്തിലധികം പേര്‍ പിടിയില്‍

ജിദ്ദ:അനധികൃതമായി ജിദ്ദയില്‍ തങ്ങിയ മുപതയ്യായിരത്തിലേറെ പേരെ പോലീസ് പിടികൂടി.താമസ,തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി പോലീസ് നടത്തിയ തിരച്ചിലില്‍ 35,744 പേര്‍ പിടിയിലായി.

നിയമലംഘകരുടെ ഒളിത്താവളമായി ജിദ്ദ മാറുന്നതായാണു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇത്തരക്കാര്‍ ഒളിച്ചുതാമസിക്കുന്ന സ്ഥലങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും അറസ്റ്റിലായവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു കൈമാറിയതായും പൊലീസ് വക്താവ് അറിയിച്ചു.

INDIANEWS24 GULF DESK

Leave a Reply