jio 800x100
jio 800x100
728-pixel-x-90
<< >>

ജിത്തുവിന്റെ അസിസ്റ്റന്റായി പ്രണവ് മലയാളത്തിലും

സൂപ്പര്‍ താരം പത്മശ്രീ ഭരത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് പിന്നില്‍ ആദ്യമായി മലയാള സിനമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.ജീത്തു ജോസഫിന്റെ ദിലീപ് ചിത്രമായ ലൈഫ് ഒഫ് ജോസൂട്ടിയാണ് ഇതിന് വഴിയൊരുക്കുന്നത്.

ഈ മാസം ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്കുവേണ്ടി ജിത്തുവിനൊപ്പം സഹസംവിധായകനായാണ് പ്രണവ് പ്രവര്‍ത്തിക്കുക.മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നായി കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിനു വേണ്ടിയാണ് താരപുത്രന്‍ ആദ്യമായി ക്യാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ജിത്തു ജോസഫ് തന്നെയായിരുന്നു ഇതിന്റെയും സംവിധാനം.

മലയോര ഗ്രാമത്തിലെ ജോസൂട്ടി എന്ന സാധാരണക്കാരനായിട്ടാണ് ദിലീപ് പുതിയ സിനിമയില്‍ എത്തുന്നത്.ജോസൂട്ടിയുടെ എട്ടു മുതല്‍ 38 വയസ് വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. ജ്യോതികൃഷ്ണയും ദേവികയുമാണ് നായികമാര്‍.സുരാജ് വെഞ്ഞാറമൂട്, ചെമ്പില്‍ അശോകന്‍, ഹരീഷ് പേരടി എന്നിവരാണു മറ്റു താരങ്ങള്‍. രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും രചിക്കുന്നത്. മൈ ബോസിനു ശേഷം ജിത്തുവും ദിലീപും ഒന്നിക്കുന്ന ഈ ചിത്രവും മുഴുനീള കോമഡിയാണെന്നാണ് അറിയുന്നത്.

INDIANEWS24.COM CINEMA

Leave a Reply