728-pixel-x-90-2-learn
728-pixel-x-90
<< >>

ജിഡിപിയില്‍ വര്‍ദ്ധന; ആദ്യപാദ വളര്‍ച്ച 8.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി:  2018 ഏപ്രില്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള പാദത്തിലെ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ  നിരക്കാണിത്. ജിഎസ്ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും ഏല്‍പ്പിച്ച തിരിച്ചടിയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തിക മേഖല കരകയറുന്നു എന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത് എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.2018 ലെ ആദ്യപാദത്തില്‍ കാര്‍ഷിക വളര്‍ച്ച നിരക്ക് 5.3 ശതമാനമാണ്.ഉല്‍പ്പാദന മേഖല, വൈദ്യുതി, നാച്വുറല്‍ ഗ്യാസ്, ജലവിതരണം, നിര്‍മ്മാണമേഖല എന്നിവയില്‍ ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ച നിരക്ക് എട്ടിന്  മുകളിലേക്ക് എത്താന്‍ സഹായിച്ചത്. 2016 ലെ ജനുവരി- മാര്‍ച്ച് പാദത്തിലെ  9.2 ശതമാനമെന്നതിന് ശേഷമുളള ഏറ്റവും  ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

INDIANEWS24 FINACIAL DESK

 

Leave a Reply