728-pixel-x-90-2-learn
728-pixel-x-90
<< >>

ജിം ഫ്ലാഹെര്‍ട്ടി നിര്യാതനായി

ഒട്ടാവ: കാനഡ മുന്‍ ധനകാര്യമന്ത്രി ജിം ഫ്ലാഹെര്‍ട്ടി[64] നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 18നാണ് അദ്ദേഹം ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഒട്ടാവയിലെ സ്വവസതിയിലായിരുന്നു അപ്രതീക്ഷിത അന്ത്യം. അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച ഫോണ്‍കോളിനെത്തുടര്‍ന്ന് പാരാമെഡിക്കല്‍ സംഘം കുതിച്ചെത്തിയെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ പത്രക്കുറിപ്പിലൂടെ മരണവാര്‍ത്ത അറിയിക്കുകയായിരുന്നു.

ഒണ്ടേരിയോയിലെ വൈറ്റ്ബൈ-ഒഷാവയില്‍ നിന്നാണ് ഫ്ലാഹെര്‍ട്ടി ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒണ്ടേരിയോ പ്രൊവിന്‍ഷ്യല്‍ ധനമന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Leave a Reply