728-pixel-x-90-2-learn
728-pixel-x-90
<< >>

ജാര്‍ഖണ്ഡില്‍ ബി ജെ പി ഉറപ്പിച്ചു

റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി അധികാരത്തിലേക്ക്.81 അംഗസഭയില്‍ 38 ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.സംസ്ഥാനത്തെ പ്രബല പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ( ജെ എം എം) 19 സീറ്റകള്‍ നേടി രണ്ടാം സ്ഥാനത്ത്.

നാല് സീറ്റുകള്‍ കൂടി ഉണ്ടെങ്കിലെബി ജെ പിക്ക് കേവല ഭൂരപക്ഷം ഉറപ്പിക്കാനാവൂ. എന്നാല്‍ ഇവരുട സഖ്യകക്ഷിയായി മത്സരിച്ച ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ നാല് സീറ്റ് നേടിയിട്ടുണ്ട്.കൂടാതെ മറ്റ് സ്വതന്ത്ര പാര്‍ട്ടികളും ചെറുപാര്‍ട്ടികളും ചേര്‍ന്ന് ആറ് സീറ്റുകള്‍ നേടിയിട്ടുണ്ട്.ഇതില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സഹായത്തോടെ ബി ജെ പി ക്ക് അധികാരം ഉറപ്പിക്കാനാകും.

ലീഡ് നില മാറിമറിഞ്ഞ ജാര്‍ഖണ്ഡില്‍ ആവേശകരമായാണ് വോട്ടെണ്ണല്‍ പുരോഗമിച്ചത്. ഒരുഘട്ടത്തില്‍ 53 സീറ്റുകളില്‍ വരെ ബി ജെ പി ലീഡ് ചെയ്തിരുന്നു.ഒടുവില്‍ ലീഡ് നില കുറയുകയായിരുന്നു.കഴിഞ്ഞ തവണ 14 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇക്കുറി ഇവിടെ ആറില്‍ ഒതുങ്ങി.2005ലും 2009ലും ജാര്‍ഖണ്ഡില്‍ തൂക്കുസഭയായിരുന്നു.

INDIANEWS24 NATIONAL DESK

Leave a Reply