728-pixel-x-90-2-learn
728-pixel-x-90
<< >>

ജാമ്യാപേക്ഷ തള്ളി:തേജ്പാല്‍ അറസ്റ്റില്‍

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ രാത്രി ഒമ്പതരയോടെ തേജ്പാലിന്‍െറ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രി എട്ടോടെ, മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവിലാണ് നോര്‍ത് ഗോവ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനൂജ പ്രഭു ദേശായി ജാമ്യാപേക്ഷ തള്ളി യത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ തേജ്പാലിന്‍െറ ഭാര്യയും മകളും ഏതാനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. രാവിലെ ഇരു കൂട്ടരുടെയും വാദം കേട്ട ജഡ്ജി വിധി പറയാന്‍ വൈകുന്നേരത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വൈകീട്ട് നാലരയോടെ വിധിപ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഏറെ വൈകിയാണ് ജാമ്യം തള്ളി ഉത്തരവ് പുറത്തുവന്നത്.
അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിക്കുന്ന തേജ്പാലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വെക്കേണ്ടതില്ളെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പ്രധാനമായും വാദിച്ചത്. ഇതിനെ ഖണ്ഡിച്ച പ്രോസിക്യൂഷന്‍, കേസന്വേഷണവുമായി തേജ്പാല്‍ സഹകരിക്കാന്‍ തയാറായിരുന്നില്ളെന്നും വെള്ളിയാഴ്ച ഇടക്കാല ജാമ്യം കിട്ടിയ ശേഷം മാത്രമാണ് ചോദ്യംചെയ്യലിന് പോലും ഹാജരായതെന്നും ചൂണ്ടിക്കാട്ടി.
ഇടക്കാല ജാമ്യം ലഭിച്ച തേജ്പാല്‍ ശനിയാഴ്ച രാവിലെ പനാജിയിലെ ഡോണപോള ക്രൈംബ്രാഞ്ച് ഓഫിസിലത്തെിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ 10 മിനിറ്റ് അവിടെ ചെലവഴിച്ച ശേഷം അദ്ദേഹം മടങ്ങി. ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷം അദ്ദേഹം വീണ്ടും ഓഫിസിലത്തെി. 90 മിനിറ്റ് നേരം ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.

Leave a Reply