കൊട്ടാരക്കര • കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ആര്.എസ്. ജമിനിഷയില് നിന്നു 3,80,000 രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത നായര്‍ക്കു കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, ജാമ്യക്കാര്‍ ഹാജരാകാത്തതിനാല്‍ ജാമ്യം നേടാനായില്ല. കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിരണ്ടിലേക്കു മാറ്റി. സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്‍ഡിലായതിനാല്‍ സരിതയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
പള്ളിക്കല്‍ സ്വദേശിനി ജമിനിഷയ്ക്ക് 2005ല്‍ ഈടായി നല്കിയ ചെക്ക് മടങ്ങിയതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പത്തനംതിട്ട സ്വദേശി അഡ്വ. പ്രിന്‍സ് തോമസ് മുഖേനയാണു സരിത ജാമ്യാപേക്ഷ നല്‍കിയത്.