728-pixel-x-90-2-learn
728-pixel-x-90
<< >>

ജാതി അടിസ്ഥാനമാക്കി മാത്രം സംവരണമരുതെന്നു സുപ്രീംകോടതി

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കി മാത്രം പിന്നാക്ക വിഭാഗക്കാരെ കണ്ടെത്തുന്നതിനും സംവരണം നൽകുന്നതിനും എതിരായി  സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജാതി എന്നത് പ്രധാനപ്പെട്ട കാര്യമാണ്.എന്നാൽ സാമൂഹികവും സാന്പത്തികവുമായ സാഹചര്യങ്ങളും സംവരണത്തിനായി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ജാട്ട് സമുദായത്തെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം മാർച്ചിൽ മുൻ യു.പി.എ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ പിന്നാക്കവിഭാഗക്കാരുടെ കൂട്ടത്തിൽ ജാട്ട് സമുദായത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് യു പി എ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാരും മുൻ സർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണച്ച്  കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.ജനസംഖ്യയിൽ ജാട്ട് വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.ജാട്ട് വിഭാഗം സാമൂഹികമായോ സാന്പത്തികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കം നിൽക്കുന്നില്ലെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ നേരത്തെ തന്നെ റിപ്പോർട്ടു നൽകിയിരുന്നു. ഇത് മറികടന്നായിരുന്നു സർക്കാരിന്റെ തീരുമാനം.പക്ഷെ കോടതി ഇതിനു പ്രതികൂലമായ നിലപാടാണ് കൈക്കൊണ്ടത്. മുൻകാലത്ത് തെറ്റായ രീതിയിൽ ഏതെങ്കിലും ജാതിയെ ഒ.ബി.സി വിഭാഗത്തിൽ പെടുത്തിയിട്ടുണ്ടെങ്കിൽ അത് ആവർത്തിക്കുന്നത് തെറ്റാണെന്നും ജസ്റ്റിസുമാരായ തരുൺ ഗോഗോയ് ആർ.എഫ് നരിമാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഒ.ബി.സി സംവരണ രക്ഷാസമിതി എന്ന പേരിലുള്ള സംഘടന നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ജാട്ട് വിഭാഗത്തിൽപെട്ടവര്‍ ഇതര സമുദായങ്ങളെക്കാൾ കൂടുതൽ മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക അവസ്ഥയിലാണെന്നായിരുന്നു ഇവരുടെ വാദം. തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിന് വേണ്ടിയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് തലേദിവസമായ മാർച്ച് നാലിന് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതെന്നായിരുന്നു രക്ഷാസമിതി നൽകിയ ഹർജിയിലെ പ്രധാന ആരോപണം.വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഉത്തരേന്ത്യയിലെ ജാട്ട് വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംവരണ വ്യവസ്ഥയെ അട്ടിമറിക്കുന്നതും കേന്ദ്ര സർക്കാർ സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള അവസരം കവർന്നെടുക്കുന്നതുമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.     

INDIANEWസ 24 NEW DELHI

 

Leave a Reply