728-pixel-x-90-2-learn
728-pixel-x-90
<< >>

ജാതിപ്പേര്: ലക്ഷ്മിനായര്‍ക്കെതിരെ പരാതി പ്രളയം

തിരുവനന്തപുരം:ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചെന്ന് തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍.കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സിറ്റിംഗ് നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.തെളിവെടുപ്പിനെത്തിയ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നിലാണ് പരാതികള്‍ ലഭിച്ചത്.

ഉപസമിതിക്ക് മുമ്പില്‍ 90 വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയതായാണ് വിവരം.പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ഗ്രാന്റ് പ്രിന്‍സിപ്പല്‍ തടഞ്ഞുവെക്കുന്നതായും പരാതിയുണ്ട്.ഇതിനെതിരെ പലരും പട്ടികജാതി, പട്ടിക വര്‍ഗ്ഗ കമ്മീഷന് പരാതിനല്‍കിയേക്കുമെന്നും സൂചനയുണ്ട്.കൂടാതെ കോളേജില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്മിനായരുടെ സ്വന്തം ഹോട്ടലില്‍ ജോലി ചെയ്യിക്കുന്നുവെന്ന ആരോപണങ്ങളും ബലപ്പെട്ടു.

ലോ അക്കാദമിക്കെതിരായ സമരം ശക്തമാക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട്, എ ഐ വൈ എഫ് നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

INDIANEWS24.COM T V P M

Leave a Reply