728-pixel-x-90-2-learn
728-pixel-x-90
<< >>

ജസ്റ്റീസ് കര്‍ണ്ണനെതിരായ വിധി: അത്യപൂര്‍വ്വ നടപടികളിലൂടെ രാജ്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചൊവ്വാഴ്ച്ച ഒരു ജസ്റ്റീസ് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്‌.ഇന്നത്തെ സുപ്രീംകോടതി വിധി അനുസരിച്ച് ജസ്റ്റീസ് കര്‍ണ്ണന്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.ശിക്ഷാ നടപടികള്‍ തുടങ്ങണമെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ താമസിയാതെ തുടങ്ങും.

ഭരണഘടനയുടെ 141-ാം വകുപ്പ് പ്രകാരം കോടതിവിധി രാജ്യത്തെ നിയമമാണ് അത് നടപ്പാക്കാന്‍ ചുമതലപ്പെട്ടവരാണ് സര്‍ക്കാര്‍.ഇപ്രകാരമുള്ള സര്‍ക്കാര്‍ നടപടിയെ മറികടക്കാന്‍ ഹൈക്കോടതികള്‍ക്കോ മറ്റു കോടതികള്‍ക്കോ കഴിയില്ല.നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് സി എസ് കര്‍ണ്ണന്‍.ജഡ്ജിമാര്‍ കേസില്‍പ്പെട്ടാല്‍ ആ കേസില്‍ സ്വയം വിധി പറയാന്‍ പാടില്ലെന്നാണ് നിയമം.എന്നാല്‍ ഇത്തരമൊരു കേസില്‍ ജസ്റ്റീസ് കര്‍ണ്ണന്‍ സ്വന്തം ഭാഗത്തിനുവേണ്ടി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയും സുപ്രീംകോടതിയിലെ ജസ്റ്റീസുമാര്‍ക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തു.ഈ ഉത്തരവുകള്‍ അസാധുവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കര്‍ണ്ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും ഇതിനെതിരെ ജസ്റ്റിസ് കര്‍ണ്ണന്‍ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം നടത്തിയാല്‍ അവ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായത് കൊണ്ട് കോടതിയലക്ഷ്യ നിയമം ബാധകമാവില്ലെന്ന് കരുതേണ്ടെന്നും എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതേവരെ ആരെയും ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയിട്ടില്ലെന്നതും ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്.നേരത്തെ ബംഗാള്‍ ഹൈക്കോടതി ജഡ്ജീയായിരിക്കെ സൗമിത്ര സെന്നിന് അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം ഇംപീച്ച്‌മെന്റ് നടപടികള്‍ക്കു മുമ്പേ രാജിവച്ചു.

INDIANEWS24.COM NEWDELHI

Leave a Reply