728-pixel-x-90-2-learn
728-pixel-x-90
<< >>

ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് ജഗദിഷ് ശരണ്‍ വര്‍മ്മയുടെ കുടുംബം പത്മഭൂഷന്‍ നിരസിച്ചുകൊണ്ട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കത്ത്  നല്‍കി.നാളിതു വരെ ഒരു Verma_ptiബഹുമതിക്കുവേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ നല്‍കിയ കത്തില്‍ പറയുന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പുരസ്‌കാരം നിരസിക്കുമായിരുന്നു . അതിനാലാണ് പുരസ്‌കാരം നിരസിക്കുന്നതെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരണാനന്തര ബഹുമതിയായാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് അന്തരിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ്മയ്ക്ക് പത്മഭൂഷണ്‍ നല്‍കിയത്. മരിക്കുമ്പോള്‍ 80 വയസായിരുന്നു. 1997മുതല്‍ 1998വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി. ഇന്ത്യയുടെ 27 -മത്തെ ചീഫ്ജസ്റ്റിസായിരുന്നു.ജഡ്ജിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ട് വന്നത് അദ്ദേഹമാണ്. മധ്യപ്രദേശ് സ്വദേശിയായ ജെ എസ് വര്‍മ മധ്യപ്രദേശ് ഹൈക്കോടതി,രാജസ്ഥാന്‍ ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിനും സ്ത്രീ സുരക്ഷയെപ്പറ്റി പഠിക്കുന്നതിനും അടുത്തിടെ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ബസ്സില്‍ നടന്ന കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിന് ശേഷം രൂപവത്കരിച്ച വര്‍മ സമിതി 29 ദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കി ശ്രദ്ധ നേടി.സ്ത്രീകള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ നേരിടുന്ന പീഡനം തടയുന്നതിനുള്ള മാര്‍ഗ്ഗരേഖയായി മാറിയ “വിശാഖ വിധി” ഇദ്ദേഹത്തിന്റെതാണ്.

ഹവാലാ കേസ്,സെന്റ്‌ കിറ്റ്‌ കേസ്,ബീഹാര്‍ കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകളില്‍ ജസ്റ്റിസ് വര്‍മ്മയുടെ ഉത്തരവുകളാണ് സി ബി ഐ അന്വേഷണം ത്വരിതപ്പെടുത്തിയത്.

INDIANEWS24 NEWDELHI

Leave a Reply