728-pixel-x-90-2-learn
728-pixel-x-90
<< >>

ജസീറ സമരം പിന്‍വലിച്ചു ; രമ സമരം തുടരുന്നു

കൊച്ചി: ജസീറയുടെ ആവശ്യം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അംഗീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ  വീട്ടുപടിക്കല്‍ നടത്തിവന്ന സമരം പിന്‍വലിക്കുന്നതായി  ജസീറ അറിയിച്ചു. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍  ചിറ്റിലപ്പള്ളിക്കെതിരെ നല്‍കിയ പരാതിയും ജസീറ പിന്‍വലിച്ചു. പണം നല്‍കില്ലെന്ന് ചിറ്റിലപ്പള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്ന് ജസീറ ആവശ്യപ്പെട്ടിരുന്നു.jaseera chittilappilly

തിങ്കളാഴ്ച വൈകീട്ടാണ് ജസീറ ചിറ്റിലപ്പിള്ളിയുടെ ഇടപ്പള്ളിക്കടുത്ത ചക്കരപ്പറമ്പിലെ വീടിനു മുന്നില്‍ സമരം തുടങ്ങിയത്. എല്‍ ഡി എഫ് സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്കൊപ്പം വേദി പങ്കിട്ട് സമ്മാനം സ്വീകരിക്കില്ലെന്ന് ജസീറ തുറന്നടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രഖ്യാപിച്ച തുക ചിറ്റിലപ്പിള്ളി ആദ്യം പിന്‍വലിക്കുകയും പിന്നീട് മക്കളുടെ പേരില്‍ അക്കൗണ്ടിലിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.എന്നാല്‍ മക്കള്‍ക്കല്ല തന്റെ കൈയിലാണ് പണം നല്‍കേണ്ടതെന്നും അതിന് കഴിയില്ലെങ്കില്‍ തുക പിന്‍വലിക്കുന്നതായി മാധ്യമങ്ങള്‍ക്ക് മുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ജസീറയുടെ സമരം.

rama 3അതേ സമയം ആര്‍ എം പി നേതാവ് രമ തന്റെ നിരാഹാര സമരം തുടരുകയാണ്.സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെക്കുറിച്ച് ആലോചിക്കുകയോ അതെപ്പറ്റി എവിടെയും പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. രമയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്.അതിനാല്‍ രമയ്ക്ക് പകരം ആര്‍ എം പി നേതാവ് നിരാഹാര സമരം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.ഏതായാലും ഇനി സമരം എങ്ങനെ തുടരും എന്ന ആശയക്കുഴപ്പത്തിലാണ് ആര്‍ എം പി  നേത്രുത്വം.

INDIANEWS24 KOCHI

 

 

Leave a Reply