728-pixel-x-90-2-learn
728-pixel-x-90
<< >>

ജവാന് മോശം ഭക്ഷണം; അന്വേഷണത്തിന് ഉത്തരവ്‌

ശ്രീനഗര്‍: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് ആവശ്യത്തിന് ഭക്ഷണമെത്തിക്കുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന ജവാന്‍മാര്‍ക്ക് നിലവാരം കുറഞ്ഞ ഭക്ഷണമാണ് നല്‍കുന്നതെന്നും അതും വളരെ കുറച്ചുമാത്രമാണെന്നും വിവരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു ജവാന്‍ വിഡിയോ സഹിതം നല്‍കിയ പോസ്റ്റാണ് വിവാദമായത്.

29 ബറ്റാലിയനിലെ ടി ബി യാദവാണ് തങ്ങളുടെ പരാധീനതയെ കുറിച്ച് പോസ്റ്റിട്ടത്.നാല് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നുണ്ട്.പോസ്റ്റ് ഏറെ വൈറലായതോടെ മന്ത്രി രാജ്‌നാഥ് സിംഗ് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്ന.ബി എസ് എഫ് ജവാന്റെ ദുരവസ്ഥ വിവരിക്കുന്ന വിഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നു.സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

INDIANEWS24.COM SRINAGAR

Leave a Reply