728-pixel-x-90-2-learn
728-pixel-x-90
<< >>

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

വാഷിംഗ്ടണ്‍: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ഇതിന്റെ ഭാഗമായി ടെല്‍ അവീവിലെ അമേരിക്കന്‍ സ്ഥാനപരി കാര്യാലയം ജറുസലേമിലേക്ക് മാറ്റാന്‍ നടപടി ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇതുവരെ സ്വീകരിച്ചു വന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി. ഇസ്ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അമേരിക്കയുടെ ഇപ്പോഴത്തെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂട്ടാനേ ഇടയാക്കുവെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ എംബസി മാറ്റുന്നതിനെ കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഇത് മേഖലയിലെ സമാധാനം തകര്‍ക്കാനിടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടാണ് ട്രംപിന്റെ നടപടി. കൂടാതെ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാജ്യത്തെ ഇസ്രായേല്‍ അനുകൂലികള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനായാണ് നടപടിയെന്നാണ് വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ വിശദീകരണമായി പറയുന്നത്.

INDIANEWS24.COM Washington

Leave a Reply