728-pixel-x-90-2-learn
728-pixel-x-90
<< >>

ജര്‍മ്മനിയിലെ അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് ജൂറിയായി വി കെ ജോസഫിനെ തെരഞ്ഞെടുത്തു

ജര്‍മ്മനിയിലെ അറുപത്തി മൂന്നാമത്‌ മന്‍ഹൈം ഹൈഡല്‍ബെര്‍ഗ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഫിപ്രെസ്‌കി ജൂറിയായി ചലചിത്ര നിരൂപകനും ഗ്രന്ഥകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ജോസഫിനെ തെരഞ്ഞെടുത്തു.അന്താരാഷ്ട്ര നിരൂപക സംഘടനയായ ഫിപ്രെസ്‌കി നിര്‍ദ്ദേശിക്കുന്ന ഈ മൂന്നംഗ ജൂറിയില്‍ ഏഷ്യയില്‍ നിന്നുള്ള ഏക നിരൂപകനായാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

നവംബര്‍ ആറ് മുതല്‍ 16 വരെയാണ് ചലചിത്ര മേള നടക്കുന്നത്.ലോകപ്രശസ്തമായ ഈ മത്സരത്തില്‍ നവാഗത ചലച്ചിത്രകാരന്‍മാരുടെ സിനിമകളാണ്‌ ഉള്‍പ്പെടുത്തുന്നത്.പ്രമുഖരായ നിരവധി ചലചിത്ര ആചാര്യന്‍മാരുടെ ആദ്യ സിനിമകള്‍ ഈ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനും മികച്ച ചലച്ചിത്ര നിരൂപകനുമുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വി കെ ജോസഫ് നിലവില്‍ ചിന്ത പബ്ലിഷേഴ്‌സിന്റെ ജനറല്‍ മാനേജരാണ്.ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേരള റീജിയണല്‍ സെക്രട്ടറി,പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറി,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

INDIANEWS24.COM MOVIES

Leave a Reply