728-pixel-x-90-2-learn
728-pixel-x-90
<< >>

ജയില്‍ വാസം ഒഴിവാക്കാന്‍ രോഗം നടിച്ച നിസാമിന്റെ അടവ് പൊളിച്ചു

തൃശൂര്‍:രോഗിയാണെന്ന വാദമുയര്‍ത്തി ജയില്‍ വാസത്തില്‍ നിന്നും രക്ഷപെടാനുള്ള വധശ്രമക്കേസ് പ്രതി നിസാമിന്റെ അടവ് പോലീസ് പൊളിച്ചു.സെക്യൂരിറ്റി ജീവനക്കാരനെ കാളിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാമിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഒരു കുഴപ്പവുമില്ലെന്നു തെളിഞ്ഞു.

അപകടമുണ്ടാക്കിയ കേസിനെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.ചാവക്കാട് സബ്ജയിലില്‍ കഴിയുന്ന ഇയാള്‍ വിവിധ അസുഖങ്ങള്‍ ബാധിച്ചതായി അഭിനയിച്ച് ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു.ജയില്‍ അധികൃതരോട് പലതവണ ആവശ്യപ്പെട്ടതോടെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജിലെത്തിച്ചു. ചെവിക്കുള്ളില്‍ പൊട്ടലെന്നായിരുന്നു ആദ്യ പരാതി. സ്‌കാനിങ്ങില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ നട്ടെല്ലിന് പരുക്കും വേദനയുമെന്ന് അടവുമാറ്റി. എക്‌സറേയില്‍ അതും പൊളിഞ്ഞു. എങ്കിലും സെപ്ഷ്യലിസ്റ്റ് ഡോക്ടര്‍ വരും വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിസാം നിര്‍ബന്ധം പിടിച്ചു. ഡോക്ടര്‍മാരും പൊലീസും എതിര്‍ത്തതോടെ മാരത്തണ്‍ പരിശോധനക്ക് ശേഷം നിസാമിന് ജയിലിലേക്ക് തിരികെ പോകേണ്ടി വന്നു. ഇതിനൊപ്പം കോടതിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജയില്‍വാസം ഒഴിവാക്കാനുള്ള ശ്രമവും നിസാം ആരംഭിച്ചു.

പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെ നിസാമിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് നടനെയും മോഡലുകളെയും ലഹരിമരുന്നുമായി പിടികൂടിയിരുന്നു.ഇതോടെ ഇയാളുടെ ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചു.ഈ സംഭവം കൂടിയായതോടെയാണ് താന്‍ രോഗിയാണെന്നും ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നിസാം പുതിയ അടവ് പുറത്തിറക്കിയത്.

ലഹരിമരുന്ന് ബന്ധം കണ്ടെത്താന്‍ നിസാമിന്റെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്കും അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യാനുമുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇതിനു മുന്‍പ് തെളിവുകള്‍ ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിസാം ആശുപത്രിയിലേക്ക് മാറാന്‍ ശ്രമിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

INDIANEWS24 TSR

Leave a Reply